ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു.

ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്

കോഴിക്കോട്| ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അർജുൻ ക്ഷേത്രത്തിൽ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് .
ആചാരത്തിന്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയില്‍ ഉണ്ടാവാറുണ്ട്. സംഭവത്തില്‍ പ്രതി അര്‍ജുനെ പൊലീസ് പിടികൂടി.
വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടില്‍ വെച്ച് വെട്ടിയത്. വെട്ടേറ്റയാള്‍ ഇപ്പോള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

You might also like

-