ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി

ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നഴ്സുമാരുടെ ആരോപണം. മർദ്ദനമേറ്റതിൽ ഗർഭിണിയായ നഴ്സുമുണ്ടെന്ന് നഴ്സുമാർ പറഞ്ഞു.

0

തൃശൂർ| തൃശൂരില്‍ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ. തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി. മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നഴ്സുമാരുടെ ആരോപണം. മർദ്ദനമേറ്റതിൽ ഗർഭിണിയായ നഴ്സുമുണ്ടെന്ന് നഴ്സുമാർ പറഞ്ഞു.

നൈൽ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈൽ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നുവെന്നും ഇതിനെ നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്ന് നഴ്സുമാര്‍ ആരോപിച്ചു
തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് യുഎൻഎ യൂണിയനിൽപ്പെട്ട ആറ് നഴ്സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേഴ്സുമാരും എംഡിയും തമ്മിൽ ചർച്ച നടന്നത്. ഗർഭിണിയായ ലക്ഷ്മി ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

You might also like

-