ഇന്ത്യയില്‍ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി

ബിഹാറില്‍ കോവിഡ് -19 ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു

0

പട്‌ന: ബിഹാറില്‍ കോവിഡ് -19 ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 38 വയസുള്ള യുവാവാണ് മരിച്ചത് . ഇതോടെ ഇന്ത്യയില്‍ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ യുവാവ് പട്‌ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്‌.

രാജ്യത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മുംബൈയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ എച്ച്‌.എന്‍. റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച്‌ 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

 

You might also like

-