രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നു: 1.2 ലക്ഷം പുതിയ കേസുകള്‍

ഏപ്രില്‍ ആറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,97,894 പേര്‍ രോഗമുക്തി നേടി. നിലവില്‍ 15,55,248 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

0

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.2 ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ ആറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,97,894 പേര്‍ രോഗമുക്തി നേടി. നിലവില്‍ 15,55,248 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 3380 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,44,082 ആയി. 22,78,60,317 പേര്‍ രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കര്‍ണാടകം, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ 22,651 കേസുകളും കേരളത്തില്‍ 16229 കേസുകളും കര്‍ണാടകത്തില്‍ 16068, മഹാരാഷ്ട്രയില്‍ 14152, ആന്ധ്രയില്‍ 10413 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് അഞ്ചക്കം കടന്ന് രോഗികളുള്ളത്. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തയ്യാറാകാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You might also like

-