മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

അഞ്ച് ഫ്‌ളാറ്റുകളിലുമായി 350ല്‍ ഏറെ കുടുംബങ്ങളാണുള്ളത്. ഇതില്‍ പലരും സ്ഥിരതാമസക്കാരല്ല.

0

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താമസക്കാര്‍. നീതി ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ ഇന്ന് അനിശ്ചിതകാല റിലേ സത്യഗ്രഹവും ധർണയും ആരംഭിക്കും.

നോട്ടീസുകള്‍ നല്‍കിയത് നിയമാനുസൃതമല്ലെന്നാണ് ഫ്‌ളാറ്റുടമകളുടെ വാദം. അഞ്ച് ഫ്‌ളാറ്റുകളിലുമായി 350ല്‍ ഏറെ കുടുംബങ്ങളാണുള്ളത്. ഇതില്‍ പലരും സ്ഥിരതാമസക്കാരല്ല. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് മരട് നഗരസഭ. കേരളത്തിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ടെന്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്

You might also like

-