വാർത്തകൾ അടിസ്ഥാനരഹിതം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ല

''ഏതെങ്കിലും വിഭാഗത്തിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ശമ്പളം വെട്ടിക്കുറക്കാനുള്ള നിർദ്ദേശം സർക്കാരിന്‍റെ പരിഗണനയിലില്ല. മാധ്യമങ്ങളില്‍ വന്ന ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണ്, അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.'' - ട്വീറ്റില്‍ പറയുന്നു.

0

ഡൽഹി :കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. സാലറി കട്ട് സംബന്ധിച്ചവാർത്തകൾ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ”ഏതെങ്കിലും വിഭാഗത്തിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ശമ്പളം വെട്ടിക്കുറക്കാനുള്ള നിർദ്ദേശം സർക്കാരിന്‍റെ പരിഗണനയിലില്ല. മാധ്യമങ്ങളില്‍ വന്ന ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണ്, അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.” – ട്വീറ്റില്‍ പറയുന്നു.

Ministry of Finance 

There is no proposal under consideration of Govt for any cut whatsoever in the existing salary of any category of central government employees. The reports in some section of media are false and have no basis whatsoever.

അതേസമയം പെൻഷൻ വിതരണത്തിൽ കുറവു വരുത്തിയിട്ടില്ലെന്നും ലോക് ടൗണിൽ പ്രതിസന്ധി, പെൻഷന്‍ – ശമ്പള വിതരണത്തെ ബാധിക്കില്ലെന്നും നേരത്തെ ധനമന്ത്രാലയം ഉറപ്പ് നൽകിയിരുന്നു. കേന്ദ്രസർക്കാർ പെൻഷനുകളിൽ 20 ശതമാനം വെട്ടിക്കുറവ് ആസൂത്രണം ചെയ്യുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഈ വാർത്ത തെറ്റാണെന്നും പെൻഷൻ വിതരണത്തിൽ കുറവുണ്ടാകില്ലെന്നും ശമ്പള – പെൻഷന്‍ വിതരണത്തെ കോവിഡ് പ്രതിസന്ധി ബാധിക്കില്ലെന്നും വ്യക്തമാക്കി ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന അഭ്യൂഹങ്ങളിൽ നിന്നും വ്യാജ വാർത്തകളിൽ നിന്നും വിട്ടുനിൽക്കണമെന്നും ധനമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like

-