നാവിക സേനയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി.
നാവിക സേനാ ആസ്ഥാനത്തും ഡോക് യാർഡിലുമാണ് നിയന്ത്രണമേർപ്പെടുത്തിയത്. യുദ്ധ കപ്പലുകളിലും നാവിക സേനാ കേന്ദ്രങ്ങളിലും സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്
നാവിക സേനയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നാവിക സേനാ ആസ്ഥാനത്തും ഡോക് യാർഡിലുമാണ് നിയന്ത്രണമേർപ്പെടുത്തിയത്. യുദ്ധ കപ്പലുകളിലും നാവിക സേനാ കേന്ദ്രങ്ങളിലും സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ഫേസ്ബുക്കിനാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ തന്നെ മറ്റ് ആപ്പുകളായ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കും നിയന്ത്രണം ബാധകമാവും.
കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളേയും ഒരു ഹവാല ഇടപാടുകാരനേയും മുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു. ചില നിർണായക വിവരങ്ങൾ ഇവർ പാകിസ്താന് ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ വിവരങ്ങൾ കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ആന്ധ്രാപ്രദേശ് ഇന്റലിജൻസ് വിഭാഗവും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും വിശദമായി അന്വേഷിക്കുന്നുണ്ട്.