ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് പൊലീസ് വെടിവെച്ചു കൊന്നത്

0

ഡൽഹി :ഹൈദരാബാദില്‍ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. സംഘം ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും.വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതാണ് നടപടിക്ക് കാരണമെന്നാണ് വിശദീകരണം. നാരായണപുരം സ്വദേശികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനർമാരായ ശിവ, നവീൻ, ചന്ന കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ കൊലപാതകം പുനരാവിഷ്കരിക്കുന്നതിനും തെളിവെടുപ്പിനുമായാണ് പൊലീസ് സംഘം പ്രതികളെ ഹൈദരാബാദ് – ബംഗളുരു ദേശീയ പാതയിലെ ടോൾ ഗേറ്റിന് സമീപം എത്തിച്ചത്. ഇവിടെ വച്ച് രണ്ട് പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അതിനിടെയാണ് വെടിവെപ്പുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ പൊലിസിന്റെയോ സർക്കാറിന്റെയോ ഔദ്യോഗിക വിശദീകരണം ഇനിയും ഉണ്ടായിട്ടില്ല. കേസിൽ നീതി ലഭിച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചത്.

You might also like

-