ബലാത്സംഗ കേസുകള്‍ വിചാരണ രാജ്യത്ത് 1000 അതിവേഗ കോടതികള്‍ സ്ഥാപിക്കു

പോക്‌സോ കേസുകളും അതിവേഗ കോടതികളില്‍ പരിഗണിക്കും. പദ്ധതിക്കായി 474 കോടി രൂപ

0

ഡല്‍ഹി: ബലാത്സംഗ കേസുകള്‍ വിചാരണ ചെയ്യാനായി രാജ്യത്ത് 1000 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. 767.25 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ബലാത്സംഗ കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മെച്ചപ്പെട്ട് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് 1023 പ്രത്യേക ഫാസ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. പോക്‌സോ കേസുകളും അതിവേഗ കോടതികളില്‍ പരിഗണിക്കും. പദ്ധതിക്കായി 474 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്ന്‌ പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി സ്മൃതി അറിയിച്ചു

You might also like

-