അടിമാലി മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ കൈകഴുകി ദേശീയപാതാ അതോറിറ്റി അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമ്മാണവും നടന്നിരുന്നില്ലന്നു വാദം .
അപകടം നടന്ന സ്ഥലത്ത് 2 ആഴ്ചകളമായി നിർമ്മാണം നടത്തിയിരുന്നു റോഡിന്റെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലെ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിച്ചു മണ്ണുനീക്കുകയും കട്ടിങ് സൈഡിൽ ഉണ്ടായിരുന്ന ഒരു വീട് പൂർണ്ണമായി പൊളിച്ചു നീക്കുകയും ചെയ്യുകയുണ്ടായി .റോഡിനോട് ചേർന്നുള്ള ബ്രെക്കെർ ഉപയോഗിച്ച് പൊട്ടിച്ചു നീക്കിയതിനെത്തുടര്ന്നു രണ്ടു ദിവസം മുൻപ് മണ്ണിടിഞ്ഞു വീണതിനെത്തുടർന്നു ഈ വഴിയുള്ള ഗതാഗതം പൂര്ണ്ണമായി നിരോധിക്കുകയും
ഇടുക്കി| അടിമാലി മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ കൈകഴുകി ദേശീയപാതാ അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും ദേശീയപാതാ അതോറിറ്റി വിശദീകരിക്കുന്നു.അതേസമയം അപകടം നടന്ന സ്ഥലത്ത് 2 ആഴ്ചകളമായി നിർമ്മാണം നടത്തിയിരുന്നു റോഡിന്റെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലെ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിച്ചു മണ്ണുനീക്കുകയും കട്ടിങ് സൈഡിൽ ഉണ്ടായിരുന്ന ഒരു വീട് പൂർണ്ണമായി പൊളിച്ചു നീക്കുകയും ചെയ്യുകയുണ്ടായി .റോഡിനോട് ചേർന്നുള്ള ബ്രെക്കെർ ഉപയോഗിച്ച് പൊട്ടിച്ചു നീക്കിയതിനെത്തുടര്ന്നു രണ്ടു ദിവസം മുൻപ് മണ്ണിടിഞ്ഞു വീണതിനെത്തുടർന്നു ഈ വഴിയുള്ള ഗതാഗതം പൂര്ണ്ണമായി നിരോധിക്കുകയും മൂന്നാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കല്ലാർകുട്ടി റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയായിരിന്നു .ഇതിനിടെയാണ് ഇന്നലെ രാത്രി വലിയതോതിൽ മണ്ണിടിഞ്ഞുവീണു അപകടം ഉണ്ടായത് അപകടത്തിൽ ഒൻപതു വീടുകൾ പൂര്ണ്ണമായും തകർന്നിട്ടുണ്ട് .അപകടം മുന്നിൽ കണ്ട് ആളുകളെ ഇവിടെനിന്നും മാറ്റി പാർപ്പിച്ചിരുന്നു. അപകടത്തിൽപെട്ട കുടുംബത്തിലെ ആളുകൾ പാകചെയ്തു വസിച്ചിരുന്ന ഭക്ഷണം എടുത്തുകഴിക്കാനും വിലപ്പെട്ട രേഖകൾ എടുക്കുവാനും വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് മണ്ണിടിഞ്ഞുവീണ് അപകടം ഉണ്ടാകുന്നത് .ഈ യാഥാർഥ്യം മറച്ചുവച്ചാണ് ദേശിയ പാത അതോറിറ്റി വിശദീകരണം ഉണ്ടായിട്ടുള്ളത് .
അതേസമയം, അപകടത്തിന്‍റെ മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു.അന്വേഷണത്തിനുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്. റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.