കൂടത്തായിയിലെ ദുരൂഹമരണം; അന്വേഷണ സംഘം ജോളി കസ്റ്റഡിയിൽ

കൂടത്തായിയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത് 'സ്ലോ പോയിസണിംഗ്' മൂലമെന്നു റൂറൽ എസ് പി മരിച്ച ഗൃഹനാഥൻ ടോം തോമസിന്‍റെ മകൻ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചു . ഇവരെ പൊലീസ് അല്പം സമയം മുൻപ് കസ്റ്റഡിയിൽ എടുത്തു

0

കോഴിക്കോട് :കൂടത്തായിയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത് ‘സ്ലോ പോയിസണിംഗ്’ മൂലമെന്നു റൂറൽ എസ് പി മരിച്ച ഗൃഹനാഥൻ ടോം തോമസിന്‍റെ മകൻ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചു . ഇവരെ പൊലീസ് അല്പം സമയം മുൻപ്
കസ്റ്റഡിയിൽ എടുത്തു .ഇവരെ പോലീസ് വിശദമായി ചോദ്യത്തെ ചെയ്തു വരികയാണ്
കോഴിക്കോട് കൂടത്തായിയിലെ ദുരൂഹമരണങ്ങളില്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനനടത്തിയിരുന്നു . സംശയിക്കപ്പെടുന്നവരെ ബ്രെയിന്‍ മാപ്പിങിനടക്കം വിധേയമാക്കാനാണ് ആലോചന. അതിനിടെ റോയിയുടെ മരണത്തിന് കാരണമായ സൈനയിഡ് എത്തിച്ച് ആളെ കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൺസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വർഷം മുമ്പ് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

13 വര്‍ഷത്തിനിടെ ആറ് മരണം. കാലയളവ് ഇത്ര നീണ്ടതായതിനാല്‍ റോയിയുടേത് ഒഴികെ എല്ലാം സ്വാഭാവിക മരണങ്ങളാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. റോയിടേത് സൈനഡ് കഴിച്ചാണെന്ന് അറിഞ്ഞവര്‍ പോലും അത് ഒരു ആത്മഹത്യ മാത്രമായി കരുതി. ആര്‍ക്കും ഒരു സംശയവും തോന്നാത്തിതിനാല്‍ നാട്ടില്‍ അഭ്യൂഹമായി പോലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അടുത്തിടെ ടോം തോമസിന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നവരെ ക്രൈബ്രാഞ്ച് മരണാനന്തരചടങ്ങുകളുടേതടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ച് വിളിച്ചപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ക്കിടയില്‍ മരണങ്ങള്‍ ചര്‍ച്ചയായി തുടങ്ങിയത്. ഇത്തരത്തിലുള്ള അന്വേഷണത്തിനിടയില്‍ മാത്രമാണ് സ്വത്ത് തര്‍ക്കം പൊന്നാമറ്റം കുടുംബത്തിലുള്ളതായി പൊതു പ്രവര്‍‌ത്തകര്‍ പോലും മനസിലാക്കുന്നത്.മരണത്തിലെ ദുരൂഹതകള്‍‌ ശാസ്ത്രീയ അന്വേഷണത്തിലൂടെ വേഗത്തില്‍ പുറത്ത് വരണമെന്നാണ് നാട്ടുകാരുടേയും ആവശ്യം. സമാനമായ അവസ്ഥയിലാണ് പൊന്നാമറ്റം കുടുംബത്തിലെ മറ്റ് ബന്ധുക്കളും.

You might also like

-