മുട്ടിൽ മരം മുറി ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും

പോലീസ് വിജിലൻസ് ഉദ്യോഗസ്ഥരേയും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘത്തിനാകുംഅന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ്

0

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറിയും മായി ബന്ധപ്പെട്ടു
സംസ്ഥാനത്തു നടന്ന മരംമുറി സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ ചുമതല പെടുത്തി . പോലീസ് വിജിലൻസ് ഉദ്യോഗസ്ഥരേയും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘത്തിനാകുംഅന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് . അന്വേഷണ സംഘത്തെ മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.ഓരോ സംഘവും വന കൊള്ളയുമായി ബന്ധപ്പെട്ട ജില്ലകൾ തിരിച്ചുള്ള അന്വേഷണമാകും നടക്കുക. കൊള്ള സംബന്ധിച്ച് പ്രത്യക എഫ്ഐആര്‍ ഇട്ട് കേസെടുക്കും . ജില്ലകളിലെ അന്വേഷണ ചുമതല എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം, ഇതിനായി എസ്പിമാരായ കെവി സന്തോഷ് കുമാർ, സുദർശൻ, സാബു മാത്യു എന്നിവരെ ചുമതലപ്പെടുത്തി. ഐജി സ്പർജൻ കുമാർ അന്വേഷണ നടപടികൾ ഏകോപിപ്പിക്കും.

മരമുറി വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വൻതോതിൽ മരം കൊള്ള നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അഴിമതിയും ഉദ്യോഗസ്ഥരുടെ പങ്കും അടക്കം സമഗ്രമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതും. വിജിലൻസ്, വനം വകുപ്പുകളിൽ നിന്ന് മിടുക്കരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ നിയോഗിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം വിവാദ മരംമുറി ഉത്തരവ് പിന്‍വലിച്ചെങ്കിലും പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്ന ചട്ടം നിലനില്‍ക്കുന്നതിനാൽ മരം മുറി നിർബാധം തുടരും . 2017 ഓഗസ്റ്റ് 17 ലെ ചട്ടമാണ് വിവാദ ഉത്തരവിന് പിൻബലം 1964ലെ ഭൂപതിവ് ചട്ടപ്രകാരം . പതിച്ചു നല്‍കുന്ന ഭൂമിയായാലും ചട്ടപ്രകാരം ചന്ദനം, തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ വൃക്ഷങ്ങള്‍ ഉടമസ്ഥര്‍ക്ക് മുറിച്ചു വില്‍ക്കാനാവില്ല .ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.എന്നാൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചു നിക്കാൻ അനുമതിയില്ലങ്കിൽ ആളുകൾ മരം നട്ട് വളർത്താനുള്ള സാധ്യത ഇല്ലന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് .
2005ല്‍ പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ആക്ട് നിയമസഭ പാസാക്കിയത് . കൃഷിടങ്ങളിൽ വൃക്ഷങ്ങള്‍ മുറിക്കാന്‍ സ്ഥല ഉടമകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു ഈ നിയമം. മറ്റു നിയമങ്ങളിലെ തടസങ്ങളെല്ലാം ഈ നിയമം റദ്ദു ചെയ്തു.

കർഷകർ നട്ട് വളർത്തിയ മരങ്ങൾമുറിക്കാന്‍ അനുമതി ആവശ്യപ്പെട്ടു കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ശക്തമാക്കിയതോടെ 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. 64ലെ ഭൂപതിവു ചട്ടത്തില്‍ ഭേദഗതി വേണമെന്നായിരുന്നു ആവശ്യം. 2017 ഓഗസ്റ്റില്‍ ചട്ട ഭേദഗതി കൊണ്ടുവന്നെങ്കിലും അവ്യക്തത നീങ്ങിയില്ല. ഈ ഭേദഗതിയുടെ ചുവടുപിടിച്ചാണ് 2020 മാര്‍ച്ച് 11 ന് മരംമുറി സര്‍ക്കുലര്‍ അന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. വി വേണു പുറപ്പെടുവിച്ചത്.
2020 ഒക്ടോബര്‍ 24 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് മരം മുറിക്കാന്‍ അനുമതി ഉത്തരവായി പുറത്തിറക്കി. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപമായിക്കണ്ട് നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. ഈ ഉത്തരവ് മൂന്നു മാസം കഴിഞ്ഞ് പിന്‍വലിച്ചെങ്കിലും ഉത്തരവിനാധാരമായ ചട്ട ഭേദഗതി നിലനില്‍ക്കുകയാണ്. ഉത്തരവിന്റെ മറവിലാണ് മര മാഫിയ സംരക്ഷിത മരങ്ങളും മുറിച്ചു നീക്കികൊണ്ടിരിക്കുന്നതു .

You might also like

-