ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കൊലപാതക പരമ്പര എടപ്പാളിക്ക് പങ്ക് ?

സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി രേഖകൾ കവർന്നത് നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്ക് വേണ്ടിയാണെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയന്‍.അഞ്ചു കോടി രൂപയ്ക്കാണ് കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷൻ നല്‍കിയത്.കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പളനിസ്വാമിയ്ക്ക് വേണ്ടിയായിരുന്നു ക്വട്ടേഷനെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നതായും സയൻ പറഞ്ഞു.

0

ന്യൂഡൽഹി : ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി രേഖകൾ കവർന്നത് നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്ക് വേണ്ടിയാണെന്ന ആരോപണവുമായി രണ്ടാംപ്രതിയും മലയാളിയുമായ കെ.വി.സയന്‍.അഞ്ചു കോടി രൂപയ്ക്കാണ് കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷൻ നല്‍കിയത്.കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പളനിസ്വാമിയ്ക്ക് വേണ്ടിയായിരുന്നു ക്വട്ടേഷനെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നതായും സയൻ പറഞ്ഞു.എന്നാൽ മോഷണത്തിന് പിന്നാലെ ഒന്നാംപ്രതി കനകരാജും സയന്‍റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

കനക രാജ് കൊല്ലപ്പെട്ടതോടെ പണം ക്വട്ടേഷൻ തുക ലഭിച്ചില്ല.കവർന്ന രേഖകളുടെ പിൻ ബലത്തിലാണ് എടപ്പാടി മുഖ്യമന്ത്രിയായി തുടരുന്നതെന്നും സയനും,കേസിലെ മറ്റൊരു പ്രതിയായ വാളയാർ മനോജും ആരോപിച്ചു.ഇന്ത്യ എഹെഡാണ് പ്രതികളുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.

2017 ഏപ്രിൽ 23 ന് കവർച്ചാ ശ്രമം തടയുന്നതിനിടെയാണ് കൊടനാട് എസ്റ്റേറ്റ് കാവൽക്കാരൻ ഓം ബഹദൂർ കൊല്ലപ്പെട്ടത്.അഞ്ചു ദിവസങ്ങൾക്ക് ശേഷം 28 ന് കനകരാജ് സേലത്തുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.തൊട്ടടുത്ത ദിവസം സയനും,ഭാര്യയും,മകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.പാലക്കാട് കണ്ണാടിയിൽ ഉണ്ടായ അപകടത്തിൽ സയന്റെ ഭാര്യ വിനുപ്രിയയും,അഞ്ചു വയസ്സുകാരി നീതുവും കൊല്ലപ്പെട്ടു.പരിക്കുകളോടെ സയൻ രക്ഷപ്പെട്ടു.ഇതിനു പിന്നാലെ എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ദിനേശ്കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എസ്റ്റേറ്റിനുള്ളിൽ രണ്ടായിരം കോടി പണം ഉണ്ടെന്നായിരുന്നു പുറത്ത് പ്രചരിപ്പിച്ചിരുന്നത്.എന്നാൽ യഥാർത്ഥ ലക്ഷ്യം എസ്റ്റേറ്റിനുള്ളിലെ രേഖകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.

You might also like

-