ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ മുംബൈ പൊലീസ് കണ്ണൂരിലെത്തി.

ഇന്ന് ഉച്ചയോട് കൂടിയാണ് രണ്ടംഗ സംഘം കണ്ണൂരിലെത്തിയത്. ഓഷ്വാര സ്‌റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.

0

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ മുംബൈ പൊലീസ് കണ്ണൂരിലെത്തി. ബിനോയിയോട് പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശമുണ്ട്. മുംബൈയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.

ഇന്ന് ഉച്ചയോട് കൂടിയാണ് രണ്ടംഗ സംഘം കണ്ണൂരിലെത്തിയത്. ഓഷ്വാര സ്‌റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. എസ്‌ഐ വിനായക് ജാദവ്, ദയാനന്ദ് പവാർ എന്നിവരാണ് എത്തിയിരിക്കുന്നത്. കണ്ണൂർ എസ്പി പ്രതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

You might also like

-