ബഹുരാഷ്ട്ര ഭീമൻ മാർക്ക് ജനത്തെ കൊള്ളയടിക്കാൻ താരിഫ് ഓഡർ

ഒറ്റ നോട്ടത്തിൽ ട്രായിയുടെ ഉത്തരവ് കേബിൾ ടി വി ഉപഭോക്താക്കൾക്ക് ഗുണകരമെന്ന് തോന്നുന്ന പുതിയ നിരക്ക് യാഥാര്ത്തയിൽ ആർക്കാണ് ഗുണം ചെയ്യുക എന്ന് പരിശോധിച്ചാൽ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരും

0

മനം മയക്കുന്ന പരസ്യം 


തിരുവനതപുരം : 130 രൂപയ്ക്ക് 100 ചാനലുകൾ രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് മോഹിപ്പിക്കുന്ന പ്രഖ്യാപനം . 2018 ഡിസംബർ 29 മുതൽ ട്രായിയുടെ പുതിയ ഉത്തരവ് നിലവിൽ വരും . ഒറ്റ നോട്ടത്തിൽ ട്രായിയുടെ ഉത്തരവ് കേബിൾ ടി വി ഉപഭോക്താക്കൾക്ക് ഗുണകരമെന്ന് തോന്നുന്ന പുതിയ നിരക്ക് യാഥാര്ത്തയിൽ ആർക്കാണ് ഗുണം ചെയ്യുക എന്ന് പരിശോധിച്ചാൽ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരും പുതിയ ഉത്തരവ് എന്തിന് വേണ്ടിയാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത് എന്നതും നാം പരിശോധിക്കേണ്ടി വരും മോഡി സർക്കാരിന്റ കുത്തക വത്കരണത്തിന് ബാക്കി പത്രം മാത്രമാണ് ട്രായിയുടെ പുതിയ ഉത്തരവ്.രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരെ മുഴുവൻ കുറെ കോര്പറേറ്റ് ഭീമൻ മാരുടെ തൊഴുത്തിൽ കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ .പുതിയ ഉത്തരവുകൾ പ്രകാരം 130രൂപക്ക് 100 ഫ്രീ എയർ ചാനലുകൾ പ്രേക്ഷകർക്ക് ലഭ്യമാണ് .എന്നാൽ ഏതൊക്കെയാണീ ഫ്രീ എയർ ചാനലുകൾ പരിശോധിക്കുമ്പോൾ കാര്യം വ്യക്തമാകും . ആരും ദുരെനിന്നുപോലും കാണാത്ത ദൂരദർശന്റെ വിവിധ ഭാഷാചാനലുകൾക്ക് പുറമെ അതാത് സംസ്ഥാനങ്ങളിലെ ചുരുക്കം ചില ചാനലുകളുമാണ് ഈ പാക്കേജിൽ ലഭ്യമാകുക .ഇതിന് 130 രൂപക്ക് പുറമെ 18ശതമാനം ജി എസ് ടി( നികുതി )യും നൽകണം അതായത് ജനപ്രിയ ചാനലുകൾ ഒന്നും ഇ പാക്കേജിൽ ഉണ്ടാകില്ലെന്ന് സാരം

കേരളത്തിൽ ഏറെ പ്രേക്ഷക സാന്നിധ്യമുള്ള ചാനലു കളായ ഏഷ്യാനെറ്റും സൂര്യ ടി വി യും ലഭിക്കണമെങ്കിൽ പ്രതേകം തുക അടക്കേണ്ടിവരും .അതുപോലെ തന്നെ മറ്റുസംസ്ഥാനങ്ങളിലെ ജനപ്രിയ ചാനലുകളും പ്രേക്ഷകർക്ക് ഇനിമുതൽ കാണണമെങ്കിൽ അധിക തുക നൽകേണ്ടിവരും അതായത് നിരവധി പേ ചാനലുകൾ ഉൾപ്പെടുന്ന കേബിൾ ടി വി  പാക്കേജിന് 250 മുതൽ 300വരെ രൂപക്ക്കേബിൾ ടി വി ഓപ്പറേറ്റർമാർ ലഭ്യമാക്കിയിരുന്നത് ഇനിമുതൽ ഓരോന്നിനും പ്രത്യേകം പ്രത്യേകം പണമടക്കേണ്ട സ്ഥിതി വരുമ്പോൾ 250രൂപക്ക് ലഭിച്ചിരുന്ന കേബിൾ ടി വി പാക്കേജിന് ഇനി മുതൽ 600 രൂപക്ക് മുകളിൽ നൽകേണ്ടി വരും അതായത് ജനപ്രിയതതയുടെ മറവിൽ സാധാരണക്കാരെ മാധ്യമ ഭീകരന്മാർ ഇനിമുതൽ കൊള്ളയടിക്കും  രാജ്യത്തെ കോര്പറേറ്റ് ചാനൽ ഉടമകൾ ഇനിമുതൽ നേരിട്ട് സാധാരണക്കാരിൽ നിന്നും പണം കൊയ്യും കോർപറേറ്റ് ഭീമൻ മാരുടെ വെറും കളക്ഷൻ ഏജന്റന്മാർ മാത്രമായി കേബിൾ ടി വി ഓപ്പറേറ്റർ മാർ മാറുകായും ചെയ്യും .

കേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാരും സംഘടനകളും കോർപറേറ്റ് ചാനൽ ഓഫിസുകൾക്ക് മുന്നിൽ സമരങ്ങൾ നടത്തിയും, ചാനലുകൾ ബഹിഷ്ക്കരിച്ചും വിദേശ കുത്തക ചാനലുകളുടെ നിരക്ക് വർദ്ധനവിൽ നിന്നും അവരുടെ ചൂഷണങ്ങളിൽ നിന്നും സംരക്ഷിച്ച്, വലിപ്പചെറുപ്പമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കും പേ ചാനലുകളടക്കം കാണുവാൻ അവസരമൊരിക്കിയ ഇന്നത്തെ സാഹചര്യത്തിൽ നിന്നും പണമുള്ളവന് മാത്രം എല്ലാ ചാനലുകളും കാണുവാൻ സാധിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നു.

250/- രൂപയ്ക്ക് 300 നടുത്ത് ചാനലുകൾ അതിൽതന്നെ 100 ലധികം പേ ചാനലുകൾ, ഏഷ്യാനെറ്റും സൂര്യയും, സ്റ്റാർസ്പോർട്സും, ടെൻസ്പോർട്സും, സോണിയും, ഡിസ്ക്കവറിയും, സ്റ്റാർ പ്ലസും എന്ന് വേണ്ട നിരവധി ചാനലുകൾ, ഇവയൊക്കെ ഇനി സാധാരണക്കാരന് ലഭിക്കുമോ?

ആവശ്യമുള്ളവന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം എന്ന് പരസ്യങ്ങളിൽ പറയുമ്പോൾ പേ ചാനൽ ഉടമകൾ എന്തുകൊണ്ട് 23 രൂപ 40 പൈസ ടാക്സ് നൽകേണ്ട കാര്യം മറച്ചുവെക്കുന്നു. ഇത് ജനവഞ്ചനതന്നെയാണ് യഥാർത്ഥത്തിൽ 100 ഫ്രീ എയർ ചാനലുകൾക്ക് 130/- രൂപയും പുറമെ 23 രൂപ40 പൈസ ടാക്സുമടക്കം 153 രൂപ40 പൈസ വരും. ഇത് പറയാൻ സ്‌പേർ സ്റ്റാറുകൾ നിരത്തി പരസ്യം നൽകുന്ന ചാനലുകൾ പ്രേക്ഷകരെ കബളിപ്പിക്കുകയാണ് സാധാരണ ഫ്രീ ഐറാ ചാനലുകൾക്ക് പുറമെ
ഏഷ്യനെറ്റ് ചാനൽ കൂടി കാണണമെന്ന് തോന്നിയാൽ ഏഷ്യാനെറ്റിന്റെ മാത്രം വില ൧൯രൂപയും ൧൮ ശതമാനം ജി എസ് ടി യും നൽകണം അതായത് 22.42 രൂപയും, നെറ്റ് വർക്ക് കപ്പാസിറ്റി ഫീ ആയി 20 രൂപയും കൂടി ആകെ 195 രൂപ82 പൈസയും ഉപഭോക്താവ് നൽകേണ്ടി വരും,
വീണ്ടും സൂര്യ ടി വി വേണമെങ്കിൽ 14 രൂപ 16 പൈസയും, ഏഷ്യനെറ്റ് മൂവി വേണമെങ്കിൽ 17 രൂപ 70 പൈസയും. സ്റ്റാർ പ്ലസ് വേണമെങ്കിൽ 22 രൂപ 40 പൈസയും വേണം. ഇതുപോലെ പോകും നിരക്കുകൾ

കേരളത്തിലെ കേബിൾ ടി വി ഓപ്പറേറ്റർ മാർ (കേരളവിഷൻ ) വഴി ഇതുവരെ ലഭിച്ച ചാനലുകൾ മുഴുവൻ ലഭിക്കാൻ 600/- രൂപയ്ക്ക് മുകളിൽ നമ്മുടെ സാദാരണക്കാർ നല്കേണ്ടിവരും ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എത്ര സാധാരണക്കാർക്ക് തങ്ങൾക്ക് ഇതുവരെ ലഭിച്ചിരുന്ന ചാനലുകൾ ഇനി കാണാൻ കഴിയും .എങ്ങനെയാണ് ഇനി സാധാരണക്കാരന് എല്ലാ ചാനലുകളും ആസ്വദിക്കാൻ പറ്റുന്നത്?

ഇനി 100 ചാനലിന്റെ ബേസിക്ക് പാക്കേജ് എടുക്കുമ്പോൾ ഒപ്പറേറ്റർക്ക് ലഭിക്കുന്നത് 130 രൂപ ഇതിൽ MSO ഷെയർ 55% കഴിച്ചാൽ 58 രൂപ50 പൈസയാണ് ഒരു കേബിൾ ഓപ്പറേറ്റർക്ക് ഒരു കണക്ഷന് ലഭിക്കുക.ഇനി പരിശോധിക്കേണ്ടത് . സംസ്ഥാനത്തെ നമ മാത്രാ കേബിൾ ടി വി ഓപ്പറേറ്റർ മാരുടെ കാര്യമാണ് ,500 കണക്ഷനുള്ള ഓപ്പറേറ്റർക്ക് അതായത് 500 X 58.50 = 29250 രൂപയാണ് ആകെ ലഭിക്കുക. ഇതിൽ ഓപ്പറേറ്റർക്ക് ചിലവാകുന്ന തുക ,രണ്ട് തൊഴിലാളികൾക്ക് ശമ്പള ഇനത്തിൽ ചുരുങ്ങിയത് 30000 രൂപ നൽകേണ്ടി വരും, ഇലക്ട്രിക് പോസ്റ്റ് വാടക, വൈദ്യുതി ബിൽ, മെയിന്റെനൻസ് ചാർജ് അതിനുവേണ്ടി വരുന്ന ഉപകരണങ്ങളുടെ വില എന്നിവയൊക്കെ ചേർന്നാൽ ചുരുങ്ങിയത് 25000 .രൂപയെങ്കിലും വരും. ആകെ ചിലവിനത്തിൽ 55000 രൂപ. ഇത്തരത്തലാണ് വരുമാനമെങ്കിൽ
500 കണക്ഷൻ മാത്രമുള്ള കേബിൾ ടി.വി ഓപ്പറേറ്റർ
24750 രൂപ പോക്കറ്റിൽ നിന്നും ചെലവിടേണ്ടിവരും  തന്റെ സ്വയം തൊഴിൽ മുന്നോട്ടുകൊണ്ടുപോകുവാൻ യഥാർത്ഥത്തിൽ ആർക്കാണ് .

പുതിയ താരിഫ് ഉത്തരവ് ഗുണ ചെയ്യുക അത് രാജ്യത്തെ ചാനൽ ഭീമൻ മറക്കുമാത്രമാണ് തങ്ങൾക്കിഷ്ട്ടപെട്ട ചാനലുകൾ കാണുവാൻ 3 ഇരട്ടി തുക നൽകേണ്ടി വരുന്ന ഉപഭോക്താവിനോട് സർക്കാർ പറയുന്നതാകട്ടെ നിരക്ക് കുറച്ചെന്നും .ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാമെന്നും സ്വന്തം പോക്കറ്റിൽ നിന്നും തുക ചിലവിട്ട് , കേബിൾ ടി.വി നെറ്റ് വർക്ക്കൾ നടത്തികൊണ്ടു പോകാൻ ആരാണ് തയ്യാറാകുക . ഈ ഉത്തരവ് യഥാർത്ഥത്തിൽ രാജ്യത്തെ ചെറുകിട കേബിൾ ടി വി ഓപ്പറേറ്റർമാരെ തൊഴിൽ രഹിതരാക്കുകയും തൊഴിലില്ല്യമാക്കും കാരണമാകും

ഈ നിയമം ആർക്കുവേണ്ടി സാധാരണക്കാർക്ക് എന്താണ് ഗുണം ചെയ്യുക എന്നുചോദിച്ചാൽ നാട്ടിലെ സാധാരണക്കാരായ ആളുകളെ നേരിട്ട് കോർപറേറ്റ ഭീമൻ മാർക്ക് കൊള്ളയടിക്കാൻ മാത്രം എന്ന വിശേഷിപ്പിക്കേണ്ടിവരും ഉത്തരവ് ആര്കൊക്ക് ഗുണ ചെയ്യുമെന്ന് ചോദിച്ചാൽ ആദ്യം പറയേണ്ടത് മാധ്യമ മേഖലയാകെ കൈയ്യടക്കിയിട്ടുള്ള അംബാനിയുടെ ജിയോയ്ക്കും ആഗോള മാധ്യമ ഭീകരൻ റുബെർട്ട് മര്ഡോക്കിനു ഇവരെപോലെയുള്ളവർക്കുമാണ് ഇവർക്കും മാത്രമാണ്
ഈ ഉത്തരവ് , കുത്തകകൾക്ക് ഇന്ത്യയിൽ ടെലിവിഷൻ, ബ്രോഡ്ബാന്റ് രംഗം കൈപിടിയിലൊതുക്കാനും, ഭാവിയിൽ ആവശ്യാനുസരണം വില വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും വഴിയൊരുക്കൻ മാത്രമാണ്.

ഡി ടി എച്ച് സേവന മേഖലക്കും ഉത്തരവ് ബാധകം

ഇന്ത്യയിലെ എല്ലാ DTH കമ്പനികൾക്കും IPTV കൾക്കും ഈ നിയമം ബാധകമാണ് എന്നാൽ പേ ചാനൽ കമ്പനികൾക്ക് പങ്കാളിത്തമുള്ളതാണ് ഇന്ത്യയിലെ എല്ലാ DTH കമ്പനികളും .എന്നത് എത്രപേർക്കറിയാം ,Tata Sky – Star ട്വ കമ്പനിയുടേത് ,Dish TV – Zee ട്വ യുടേത് ,Sun Dth – സൂര്യ ടി വി യുടേത് ,Reliance Dth – TV 18
സൂക്ഷിക്കുക ഇവർ തുടക്കത്തിൽ പല ഓഫറുകളും ഇളവുകളും നൽകി ഉപഭോക്താക്കളെ ഈ വലയിൽ കുടുക്കിയേക്കും.എന്നാൽ പിന്നീട് അവർ പറയുന്ന തുക നൽകി ചാനൽ കാണേണ്ടുന്ന അവസ്ഥയാവും നമുക്ക്  വരും  കേബിൾ ടിവി മേഖല നിലനിൽക്കുന്നതു കൊണ്ട് മാത്രമാണ് DTH കമ്പനികൾക്ക് അമിത വില ഇതുവരെ ഈടാക്കാൻ കഴിയാതിരുന്നത്.സത്യം തിരിച്ചറിയുന്ന രാജ്യത്തെ ജനം ഈ ഭീമൻ മാരുടെ പിടിയിൽ വീഴാണോ എന്ന് മൂന്നുവട്ടം ചിന്തി ക്കുന്നത് നല്ലത് പ്രേഷകർ ഇവരെ നിലക്ക് നിരത്താൻ സ്വയം തിരുമാനമെടുത്തില്ലങ്കിൽ ഇവർ നമ്മെ മുട്ടോളം ചുഷണം ചെയുമെന്നുറപ്പാണ് പ്രേഷകർ ഇനി എങ്ങനെ ചിന്തിച്ചാൽ എന്താണ് തെറ്റ് ഇനി കുറച്ചുകാലത്തേക്ക് ഈ ചുഴകരുടെ ചാനലുകൾ കാണേണ്ടന്ന് മലയാളത്തിലെ എല്ലാ പേ ചാനലുകളുംബഹിഷ്ക്കരിച്ചലോ ? ജനംകാണുന്നില്ലങ്കിൽ എവിടെയാകും ഈ ഭീമൻ മാരുടെ  റേറ്റിങ് ആര് നൽകും ഇവർക്ക് പരസ്യം ? ജനം തീരുമാനിക്കണം ചിന്തിക്കുക ഇതൊരു ചരിത്രദൗത്യമാണ് നിങ്ങളുടെ പോക്കറ്റിലെ പണമടിച്ചു കൊണ്ടുപോകാൻ നിങ്ങൾ വഴങ്ങികൊടുക്കരുത് .

ടെക്നീഷ്യൻമാരുടെ ശമ്പളം, ഏജന്‍റുമാരുടെ കമ്മീഷൻ, പോസ്റ്റുകളുടെ വാടക, മറ്റ് ചാർജ്ജുകളെല്ലാം 130 രൂപയിൽ നിർവ്വഹിക്കുകയെന്നത് ബുദ്ധിമുട്ടാണ് പരിഷ്കരണത്തിനോട് കേബിൾ ടി വി ഓപ്പറേറ്റർമാർ പൂര്ണമായും എതിരല്ലെങ്കിലും ട്രായ് നിശ്ചയിച്ചിട്ടുള്ള ബേസിക് റേറ്റ് ചിലവുകളുടെ അടിസ്ഥാനത്തിൽ പരിഷ്ക്കരിച്ച മതിയാവു

You might also like

-