ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കും ,പി എം ശ്രീ പദ്ധതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ ഇന്ന് വീണ്ടും ചർച്ച നടക്കും
തിരുവനന്തപുരം | മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്ന് സി പി ഐ യുടെ പ്രഖ്യപനം നിലനിൽക്കെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന. മന്ത്രിസഭ അറിയാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് നിയമ പ്രശ്നമായി മാറാതിരിക്കാനാണ് നീക്കം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ തീരുമാനം എടുത്തപ്പോൾ കബളിപ്പിക്കപ്പെട്ടെന്ന് സി.പി.ഐ മന്ത്രിമാർ പരാതി നൽകിയിരുന്നു. പരാതി നിയമ പ്രശ്നമായി മാറുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് യോജിപ്പില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങൾ വെച്ച് സമവായമുണ്ടാക്കാൻ ആണ് ശ്രമം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങളോട് തിരുവനന്തപുരത്ത് എത്താൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
ഇന്ന് 3.30 ക്ക് ചേരുന്ന മന്ത്രിസഭായോഗതത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. നേതാക്കള്‍ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറിൽ നിന്ന് പിന്മാറണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. മറ്റ് നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സിപിഐആ മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.രാവിലെ 9 നു സിപിഐ അവയ് ലബിൾ സെക്രട്ടറിയേറ്റ് ചേരും. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. എസ്‌എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീ യിൽ മെല്ലെ പോക്ക് നടത്താം എന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്തു മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതിൽ റൂൾസ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തൽ ഉണ്ട്.
പി എം ശ്രീ പദ്ധതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ ഇന്ന് വീണ്ടും ചർച്ച നടക്കും. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും സിപിഐയുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് മുമ്പ് ചർച്ച നടന്നേക്കും. ധാരണ പത്രം പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ്