കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകരുടെ പ്രയാസം പരിഹരിക്കാന്‍ ഇടുക്കി വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജ്

കാര്‍ഷിക വായ്പയ്ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി. 2014 മാർച്ച് 31 വരെ ഉള്ള വായ്പകള്ക്കു ബാധകമാകുന്ന വിധത്തിലാണ് തീരുമാനം

0

തിരുവനന്തപുരം:സംസ്ഥാനത്തെ കർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. പ്രളയവും ജി.എസ്.ടിയും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് യോഗം വിലയിരുത്തി. കേന്ദ്രം പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകരുടെ പ്രയാസം പരിഹരിക്കാന്‍ ഇടുക്കി വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മെറട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കും. കാര്‍ഷിക വായ്പകള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഇത് ബാധകം. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. പ്രളയം കാരണമുളള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി ഉടനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

You might also like

-