ബംഗാൾ ചീഫ് സെകട്ടറിക്കെതിരെ പ്രതികാര നടപടികളുമായി മോദി സർക്കാർ , ആലാപൻ ബന്ദോപാധ്യായക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ?

പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തില്ല, യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ വിവരം നൽകിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നടപടിക്കൊരുങ്ങുന്നത്.

0

ഡൽഹി :കേന്ദ്ര സർക്കാർ മടക്കി വിളിക്കുന്നതിടയിൽ സർവ്വീസിൽ നിന്നും വിരമിച്ച ബംഗാൾ ചീഫ് സെകട്ടറി ആലാപൻ ബന്ദോപാധ്യായക്കെതിരെ പ്രതികാര നടപടികളുമായി മോദി സർക്കാർ . പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പണ്ടത്തില് ആരോപിച്ചു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം
പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ പങ്കെടുത്തില്ല, യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ വിവരം നൽകിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നടപടിക്കൊരുങ്ങുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടിയെടുക്കാതിരിക്കാൻ തക്ക കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് കാട്ടി ആലാപൻ ബന്ദോപാധ്യായക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. അതേസമയം, ആലാപൻ ബന്ദോപാധ്യായക്കെതിരെയുള്ള ഏതൊരു നടപടിയെയും പ്രതിരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് മമത ബാനർജി.മമതാ ബാനർജിയുടെ വിശ്വസ്തനായ ആലാപൻ ബന്ദോപാധ്യായയെ രാജിവെച്ചയുടൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

You might also like

-