ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് പോര്

0

കൊല്ലം: ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്പെന്‍സറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം പിയും പരസ്പരം തര്‍ക്കിച്ചത്. എം പി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.

എം പിയുടെ സൗകര്യം പോലും ചോദിക്കാതെ ആണ് ഉദ്‌ഘാടന പരിപാടി വച്ചതെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാതി. എങ്കിലും എം പി ഓഫീസില്‍ കിട്ടിയ കത്ത് പ്രകാരം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. എന്നാല്‍ വേദിയില്‍ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. മന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ ശേഷം എം പി തന്റെ പ്രതിഷേധം അറിയിച്ചു തുടങ്ങി.

താന്‍ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്ന എം പിയുടെ പരാമര്‍ശം മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു. എം പിയെ വിലക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും പ്രസംഗം തുടര്‍ന്ന എം പിക്ക് മുന്നിലൂടെ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇറങ്ങിപ്പോവുകയായിരുന്നു.

You might also like

-