ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം.ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു
40 കടകളുടെ ഒരു കോടി വരുന്ന ലേലം ഇത് മൂന്നം തവണയാണ് കരാറുകാര്‍ ബഹിഷ്കരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാനുള്ള സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് കരാറുകാരുടെ നീക്കം
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.
ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശന വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. എന്നാല്‍ ഇത് മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലാത്തതിനാല്‍ യോഗത്തില്‍ പരിഗണിക്കില്ലെന്നാണ് സൂചന. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.
അതേസമയം ശബരിമലയില്‍ യുവതീപ്രവേശം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡിന്റെ ലേലങ്ങള്‍ കരാറുകാര്‍ ബഹിഷ്കരിക്കുന്നു. എരുമേലിയില്‍ ഒരു കോടി വില മതിക്കുന്ന 40 കടകളുടെ ലേലം ഇതോടെ പ്രതിസന്ധിയിലായി. സുപ്രിം കോടതി വിധി നടപ്പക്കുന്നതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ മൂന്നാം തവണയാണ് കരാറുകാര്‍ ലേലം ബഹിഷ്ക്കരിക്കുന്നത്.എരുമേലി ദേവസ്വം ഹാളില്‍ നടക്കുന്ന ലേലങ്ങളാണ് കരാറുകാര്‍ ബഹിഷ്കരിക്കുന്നത്. 40 കടകളുടെ ഒരു കോടി വരുന്ന ലേലം ഇത് മൂന്നം തവണയാണ് കരാറുകാര്‍ ബഹിഷ്കരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാനുള്ള സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് കരാറുകാരുടെ നീക്കം. ഈ വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കാനാണ് ഇവരുടെ തീരുമാനം.
അന്‍പതിലധികം കരാറുകാര്‍ പങ്കെടുത്ത ലേലത്തില്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പങ്കെടുത്തിരുന്നു. ഇവരെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതേതസമയം ആദ്യഘട്ടത്തില്‍ ലേലമെടുത്ത കരാറുകാരും ഇപ്പോള്‍ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്. കരാറുകാര്‍ ലേലം എടുക്കാതെ വന്നാല്‍ അത് ദേവസ്വം ബോര്‍ഡിന് വലിയ പ്രതിസന്ധിയുണ്ടാക്കും. മറ്റ് സ്ഥലങ്ങളിലും സമാനമായ രീതിയില്‍ ലേലം ബഹിഷ്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.