നവോഥാന കേരള സൃഷ്ടിക്ക് വലിയ പങ്കു വഹിച്ച മാധ്യമങ്ങൾ ഇത്‌ തിരിച്ചറിഞ്ഞു മതേതര കേരളത്തിനായി പ്രവർത്തിക്കണം

ഒരുകൂട്ടർ ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ വീണ്ടും കേരളത്തിന്റെ നവോഥാന മൂല്യങ്ങളെ തകർക്കുകയാണ്. ഇത്‌ തിരിച്ചറിഞ്ഞു മാധ്യമങ്ങൾ നിലപാടുകൾ സ്വീകരിക്കണം .

0

കോഴിക്കോട് : കേരളം ഇല്ലാതാക്കാനാണ് ഒരുകുട്ടർ ശ്രമിക്കുന്നു എന്റെ വിശ്വാസം മാത്രം മതിയെന്ന് ചിന്ദിക്കുന്നവരാണ് കേരളത്തെ തകർക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങൾ വലിയ തലക്കെട്ടുകൾ നൽകുന്നത് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം ,മതേതരത്തിന് എതിരായി നിപാടുകൾ സ്വീകരിക്കുന്നവർക്ക് സഹകരമാകരുത് തലക്കെട്ടുകൾ . പ്രളയത്തിൽ നമ്മെ തകർക്കാൻ ശ്രമിച്ച ഒരുകൂട്ടർ ഇപ്പോൾ വിശ്വാസത്തിന്റെ പേരിൽ വീണ്ടും കേരളത്തിന്റെ നവോഥാന മൂല്യങ്ങളെ തകർക്കുകയാണ്. ഇത്‌ തിരിച്ചറിഞ്ഞു മാധ്യമങ്ങൾ നിലപാടുകൾ സ്വീകരിക്കണം . ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയോ ആശയക്കുഴപ്പമോ ഇല്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തി. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ ഭക്തരെ ആരായും അറസ്റ് ചെയ്തട്ടില്ല കുഴപ്പം കാണിക്കാന്‍ വരുമ്പോള്‍ അതിന് കൂട്ടുനില്‍ക്കാന്‍ സർക്കാരിനാകുമോ എന്നും മുഖ്യമന്ത്രി. സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാമൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

You might also like

-