എൽഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു സി ഐ എം

"നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികവുപുലർത്തി എന്നതിൽ സംശയമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും

0

ഡൽഹി: കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമായി ചുരുക്കാൻ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രമിക്കുന്നതായി സിപിഎം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി. പരമോന്നത നേതാവ്, ശക്തനായ വ്യക്തി എന്നീ നിലകളിൽ പിണറായിയുടെ ഉയർച്ചയാണ് തെരഞ്ഞെടുപ്പ് നേട്ടത്തിന് കാരണമെന്ന് മാധ്യമങ്ങൾ പറയുന്നു. സർക്കാരിലും പാർട്ടിയിലും ഒരാളുടെ ആധിപത്യമാണെന്ന് വാദിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. പ്രകാശ് കാരാട്ട് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിൽ എഴുതിയ ലേഖനത്തിലെ വാദങ്ങൾ ഇങ്ങനെയാണ്. “നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികവുപുലർത്തി എന്നതിൽ സംശയമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും” സിപിഎം ഓർമിപ്പിക്കുന്നു. അടുത്ത എൽഡിഎഫ് സർക്കാർ കൂട്ടായ പ്രവർത്തനത്തിലൂടെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിലൂടെയും മുന്നോട്ടുപോകുമെന്നും പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിൽ പറയുന്നു

You might also like

-