പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ ,മേയർക്ക് സല്യൂട്ട് നൽകേണ്ടതില്ലന്ന പോലീസ്
കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ നില്‍ക്കുന്നവരല്ലെന്നായിരുന്നു ബിജുവിന്റെ പ്രതികരണം.അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നും സി ആര്‍ ഹിജു പറഞ്ഞു.
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പരാതിക്ക് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ നില്‍ക്കുന്നവരല്ലെന്നായിരുന്നു ബിജുവിന്റെ പ്രതികരണം.അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നും സി ആര്‍ ഹിജു പറഞ്ഞു. ഔദ്യോഗിക കൃത്യ നിര്‍വഹണം ഭംഗിയായി നിറവേറ്റുയാണ് വേണ്ടതെന്ന് വ്യക്തമായ നിര്‍ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവുമുള്ള മേലുദ്യോഗസ്ഥരാല്‍ നയിക്കുന്നസേനയാണ് കേരള പൊലീസ് എന്ന് ബിജു വ്യക്തമാക്കി.
അതേസമയം പൊലീസ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന തൃശൂർ മേയറുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. പൊലീസ് സ്റ്റാന്‍റിങ് ഓർഡർ പ്രകാരമുള്ള പ്രോട്ടോക്കോളാണ് പാലിക്കുന്നത്. ഈ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന മറുപടിയാകും സിറ്റി പൊലീസ് കമ്മീഷണർ നൽകുക.
പൊലീസ് സ്റ്റാന്‍റിങ് ഓർഡർ പ്രകാരമാണ് സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നത്. നിലവിലെ പൊലീസ് സ്റ്റാന്‍റിങ് ഓർഡറിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഗവർണർ എന്നിവർ കഴിഞ്ഞാൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കാണ് സല്യൂട്ട് നൽകേണ്ടതുള്ളൂ. കൂടാതെ മേലുദ്യോഗസ്ഥർക്കും. ഈ ഓർഡർ പ്രകാരം മേയർക്ക് സല്യൂട്ട് നൽകേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നും കാണിച്ച് തൃശൂർ മേയർ എം കെ വർഗീസ് ഡിജിപിക്ക് പരാതി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഉചിതമായ നടപടി സ്വീകരിക്കാൻ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സ്റ്റാന്‍റിങ് ഓർഡർ ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർ മറുപടി നൽകും.