സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി സർക്കാർ ഉത്തരവ്
ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു
സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കർ ഉത്തരവ്. പരമാവധി വില 13 രൂപയായാണ് നിശ്ചയിച്ചത്. അവശ്യസാധന വിലനിയന്ത്രണ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിൻെറ വില കുറച്ചത്. സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിൻെറ പരമാവധി വില ഇനി 13 രൂപയായിരിക്കും. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വില നിയന്ത്രണം നിലവിൽ വരും.
വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സർക്കാർ കുപ്പിവെള്ള കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. വില കുറച്ച് വിൽക്കാൻ കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്ച്വറിങ്ങ് അസോസിയേഷന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ വില കുറയ്ക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. ഇതോടെയാണ് അവശ്യസാധന വിലനിയന്ത്രണ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തി കുപ്പിവെള്ളത്തിൻെറ വില കുറച്ച് വിജ്ഞാപനമിറക്കാൻ സർക്കാർ തീരുമാനിച്ചത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെളളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും പുതിയ ഉത്തരവിലുണ്ടാവും.