മറയൂർ എ ടി എം കവർച്ച പ്രതി പിടിയിൽ ,കവർച്ച ആദ്യഭാര്യക്ക് നഷ്ടപരികരം നല്കാൻ
പതിനേഴാം തിയതി ലോഡ്ജിൽ താമസിച്ച ഇയാൾ പൊടുന്നനെ മുങ്ങിയതായി കണ്ടെത്തി .തുടർന്ന് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രികരിച്ചു നടത്തിയ അനേഷണത്തിലാണ് കവർച്ചയുടെ ചുരുൾ അഴിയുന്നത്
മറയൂർ : മറയൂരിൽ കോവിൽക്കടവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കവർന്ന കേസിൽ തമിഴ് നാട് ബോഡി തേനി സെൻട്രൽ ടോപ്സ്റ്റേഷൻ മരിയപ്പൻ മകൻ മണികണ്ഠൻ 26 യാണ് മൂന്നാർ ഡി വൈ എസ് പി യുടെ നേതൃതലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ പതിനേഴാം തിയതിയാണ് കോവിൽക്കടവിലെ എ ടി എം കവർച്ച ചെയ്യപ്പെട്ടത് .പോലീസ് ലോഡ്ജു കൾ കേന്ദ്രികരിച്ചു നടത്തിയ പരിശോധനയിൽ അന്നേദിവസം കോവിൽക്കടവിലെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ എസ് സി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചയാളുകളിലേക്ക് അന്വേഷണം വ്യപിപ്പിച്ചു . ഇതിൽ നിന്നാണ് പതിനേഴാം തിയതി ലോഡ്ജിൽ താമസിച്ച ഇയാൾ പൊടുന്നനെ മുങ്ങിയതായി കണ്ടെത്തി .തുടർന്ന് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രികരിച്ചു നടത്തിയ അനേഷണത്തിലാണ് കവർച്ചയുടെ ചുരുൾ അഴിയുന്നത്
രണ്ടു ഭാര്യമാരുള്ള ഇയാൾ ആദ്യഭാര്യയും മായുള്ള കേസ് പരിഹരിക്കുന്നതിന് പണം തേടിയാണ് ഇയാൾ മറയൂരിൽ എത്തുന്നത് തമിഴ്നാട്ടിൽ നിന്ന് മന്നൻ ചോല വനത്തിലൂടെ രണ്ടാം ഭാര്യയും കൈക്കുഞ്ഞുമായി എത്തിയ ഇയാൾ രാത്രിയിൽ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയും ആളൊഴിഞ്ഞപ്പോൾ എ ടി എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിക്കുകയായിരുന്നു . ഏറെ ശ്രമിച്ചിട്ടും പണം എടുക്കാൻ കഴുത്തതിനാൽ ശ്രമം ഉപേഷിച്ച് പതിനെട്ടാം തിയതി രണ്ടാം ഭാര്യയുടെ മാല പണയ വച്ച് പണവുമെടുത്ത മതികെട്ടാൻ ചോല വഴി തമിഴ് നാട്ടിലേക്ക് കടക്കുകയുകയായിരുന്നു . എ ടി എം കവർച്ച നടന്ന ദിവസ്സം പുലർച്ചെ എതിർവശത്തുള്ള ലോഡ്ജുകളിൽ തങ്ങിയിരുന്നുന്ന ആളുകളുടെ ചിത്രങ്ങൾ മറയൂർപൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അബസ്സ് ശേഖരിച്ചിരുന്നു . എന്നാൽ വ്യക്തമായ തെളുവുകൾ ഇല്ലാത്തതിനാൽ ആരെയും പിടികൂടിയിരുന്നില്ല ഈ ദൃശ്യങ്ങളും പിന്നീട് എ ടി എം നിന്നും ലഭിച്ച സി സി ടി വി ചിത്രങ്ങളും പരിശോധിച്ചതിൽ നിന്നും കവർച്ച നടത്തിയത് ഇയാളെന്ന് പൊലീസിന് മനസിലായി ഇതേ തുടർന്ന് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നും ഇയാൾ ബോഡി നാക്കണ്ണൂരിൽ ഉണ്ടന്ന് മനസ്സിലാക്കി പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു .
കവർച്ച ശ്രമം കണ്ടെത്തുന്നതിന് മൂന്നാർ ഡി വൈ എസ് പി ,ഡി എസ് സുനീഷ് ബാബു വിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ചരുന്നു .അന്വേഷങ്ങൾക്ക് മൂന്നാർ സർക്കിൾ ഇൻസ്‌പെക്ടർ . എസ് ഐ മാരായ ജി അജയകുമാർ , ജോബി തോമസ് , ടി ആർ രാജൻ , എ എസ് ഐ മാരായ സന്തോഷ് സി ആർ . സജിമോൻ ജോസഫ് ,സി വി ഉലഹന്നാൻ ,സജി എൻ പോൾ സിവിൽ പോലീസ് ഓഫീസിമാരായ അബ്ബാസ് ബേസിൽ പി ഐസെക് , കവിത ,സൈനു എം ,അനുകുമാർ എ എം , അജീഷ് പോൾ ഹരീഷ് ,ആണ് പി ടി , സലിൽ രവി ,ഷിഹാബുദീൻ എന്നിവർ നേതൃത്വം നൽകി