സംസ്ഥാനത്ത വ്യാപക മഴ മലങ്കര ഡാം തുറന്നു ,മലമ്പുഴ ഡാംഉടൻ തുറക്കു; ജാഗ്രതാ നിർദേശം
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും സംഭരണശേഷിയോടടുത്തു 2387.76 അടിയിലെത്തി .2403അടിയാണ് അണകെട്ടിന്റെ സംഭരണ ശേഷി .ഇടമലയാറിൽ ജലനിരപ്പ് 159.72.അടിയിലെത്തി 169 അടിയാണ് സംഭരണ ശേഷി സംഭരണ ശേഷി പിന്നിട്ടതോടെ മലങ്കര അണകെട്ടിന്റ ഒരു ഷട്ടർ തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ് മുല്ലപ്പെരിയാറിൽ 129.10 അടി വെള്ളമാണുള്ളത് 1700 ഘനയടി വെള്ളം തമിഴ് നാട് കൊണ്ടുപോകുന്നുണ്ട്. കല്ലാർകുട്ടി ആനയിറങ്കൽ മാട്ടുപ്പെട്ടി കരിമണൽ പൊന്മുടി ഡാമുകളും സംഭരണശേഷിയോടടുത്ത്കൊണ്ടിരിക്കുകയാണ്
പാലക്കാട്: കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ഇന്ന് വൈകിട്ട് മൂന്നിന് നാലു ഷട്ടറുകളും 30 സെ.മീ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 114.03 മീറ്ററാണ്. 115.06 മീറ്ററാണ് പരമാവധി സംഭരണശേഷി. കൽപാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും സംഭരണശേഷിയോടടുത്തു 2387.76 അടിയിലെത്തി .2403അടിയാണ് അണകെട്ടിന്റെ സംഭരണ ശേഷി .ഇടമലയാറിൽ ജലനിരപ്പ് 159.72.അടിയിലെത്തി 169 അടിയാണ് സംഭരണ ശേഷി സംഭരണ ശേഷി പിന്നിട്ടതോടെ മലങ്കര അണകെട്ടിന്റ ഒരു ഷട്ടർ തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ് മുല്ലപ്പെരിയാറിൽ 129.10 അടി വെള്ളമാണുള്ളത് 1700 ഘനയടി വെള്ളം തമിഴ് നാട് കൊണ്ടുപോകുന്നുണ്ട്. കല്ലാർകുട്ടി ആനയിറങ്കൽ മാട്ടുപ്പെട്ടി കരിമണൽ
പൊന്മുടി ഡാമുകളും സംഭരണശേഷിയോടടുത്ത്കൊണ്ടിരിക്കുകയാണ്
അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്‌ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി അറബിക്കടലിലൂടെ ലക്ഷ്വദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. കേരളത്തില്‍ അതിശക്തമായ കാറ്റും മഴയുമുണ്ടാകും. കടല്‍ പ്രക്ഷുബ്ധമാകും. ഒക്‌ടോബര്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അതതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അഞ്ചോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
അടിമാലി ഇടുക്കി ,കട്ടപ്പന തൊടുപുഴ മൂന്നാർ എന്നിവിടങ്ങളിലും ശ്കതമായ മഴ ലഭിച്ചു മഴ ശക്തമാവുകയാണ്. വ്യാഴാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളിൽ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഉടൻ ഉയർത്തും. വെള്ളിയാഴ്ച മുതൽ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്. തുടർച്ചയായി ഉരുൾപൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിർദേശിച്ചു. മലയോരമേഖലകളിൽ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിർദേശമുണ്ട്.