ബഫർ സോൺ, ജനവാസ കേന്ദ്രങ്ങൾ സംബന്ധമായ വിവരശേഖരണത്തിന് ജന പ്രതിനിധികളയേയും തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം മലങ്കര കത്തോലിക്കാ സഭ

കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കിയും വനാതിർത്തിക്കുള്ളിൽ തന്നെ ബഫർ സോൺ നിജപ്പെടുത്തിയും തീരുമാനമുണ്ടാകണം. മുൻ സർക്കാരുകളും കമ്മീഷനുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ഉന്നതാധികാര സമിതിക്കും സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകൾ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു

0

പത്തനംതിട്ട| ബഫർ സോൺ വിഷയത്തിൽ ജനവാസ കേന്ദ്രങ്ങൾ സംബന്ധമായ വിവരശേഖരണത്തിന് വനം ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലന്ന് മലങ്കര കത്തോലിക്കാ സഭ . ഇതുസംബന്ധമായ സമിതികളിൽ ജനപ്രതിനിധികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിക്കണമെന്നും പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.

കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കിയും വനാതിർത്തിക്കുള്ളിൽ തന്നെ ബഫർ സോൺ നിജപ്പെടുത്തിയും തീരുമാനമുണ്ടാകണം. മുൻ സർക്കാരുകളും കമ്മീഷനുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ഉന്നതാധികാര സമിതിക്കും സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകൾ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു .സർക്കാരും ജനപ്രതിനിധികളും ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ പാസ്റ്ററൽ കൗൺസിൽ പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി

പ്രതികൂലമായ വിധി ഉണ്ടായതിൽ സുപ്രീംകോടതിയുടെ മേൽ കുറ്റം ആരോപിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരോ ജനപ്രതിനിധികളോ രാഷ്ട്രീയ കക്ഷികളോ തുനിയരുത്. വനമേഖലയ്ക്കടുത്ത് കാലങ്ങളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാനുള്ള ശ്രമങ്ങളെയും ബഫർ സോൺ നിർദേശം ദോഷകരമായി ബാധിക്കുമെന്ന് പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി. രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ് അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു, വികാരി ജനറൽ മോൺ. ഷാജി മാണികുളം എന്നിവർ പ്രസംഗിച്ചു.

You might also like

-