ആംബര്‍ ഗൈഗര്‍ കേസിലെ പ്രധാന സാക്ഷി വെടിയേറ്റുമരിച്ചു

ജോഷ്വ ഡാളസിലെ അറ്റ്‌റ അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിംഗ് ലോട്ടില്‍ വെടിയേറ്റ് കമഴ്ന്നു കിടക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

0

ഡാളസ്: മുന്‍ ഡാളസ് പോലീസ് ഓഫീസര്‍ ആംബര്‍ ഗൈഗറിന്റെ വെടിയേറ്റു മരിച്ച സംഭവത്തിലെ ദൃക്‌സാക്ഷി ബോത്തം ജീന്‍ താമസിച്ചിരുന്ന മുറിയുടെ നേരേ എത്തിവശത്തെ മുറിയില്‍ താമസിച്ചിരുന്നൽ വെടിയേറ്റുമരിച്ചു , ഈ കേസിലെ പ്രധാന സാക്ഷിയുമായിരുന്ന ജോഷ്വ ബ്രൗണ്‍ (28) ഒക്‌ടോബര്‍ നാലാം തീയതി വെള്ളിയാഴ്ച രാത്രി 10.30-നു വെടിയേറ്റു മരിച്ചതായി അറ്റോര്‍ണി ലിമെറിറ്റ് അറിയിച്ചു.
2018 സെപ്റ്റംബറില്‍ സംഭവം നടക്കുമ്പോള്‍ ബോത്തം ജീനിന്റെ മുറിയിലേക്കു ആംബര്‍ പ്രവേശിക്കുന്നതും, വെടി ശബ്ദം കേട്ടതും, കേസിന്റെ വിസ്താരത്തിനിടയില്‍ ജോഷ്വ വിവരിച്ചിരുന്നു.
ജോഷ്വ ഡാളസിലെ അറ്റ്‌റ അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിംഗ് ലോട്ടില്‍ വെടിയേറ്റ് കമഴ്ന്നു കിടക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഉടന്‍ പാര്‍ക്ക്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
പാര്‍ക്കിംഗ് ലോട്ടില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായും, തുടര്‍ന്നു സില്‍വര്‍ ഫോര്‍ ഡോര്‍ സെഡാന്‍ അവിടെനിന്നും അതിവേഗത്തില്‍ പോയതായും ദൃക്‌സാക്ഷി പറഞ്ഞു.

താന്‍ ഗണ്‍വയലന്‍സിന്റെ ഇരയാകുമോ എന്നു ജോഷ്വ ഭയപ്പെട്ടിരുന്നതായി അറ്റോര്‍ണി മെറിറ്റ് പറഞ്ഞു. അടുത്ത ഇര താനാകുമോ എന്നു വിചാരണ വേളയില്‍ ഇയാള്‍ സൂചിപ്പിച്ചിരുന്നു. ബോത്തം ജോണിനെ വെടിവെച്ചശേഷം നടന്ന സംഭവങ്ങളെല്ലാം ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

You might also like

-