ലഹരി സംഘത്തിന്റെ ആക്രമണത്തിൽ സി പി ഐ എം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.
തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതി പാറായി ബാബുവിനെ ഒളിവില്‍ കഴിയാൻ സഹായിച്ച മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരുൺ കുമാർ എന്ന അരൂട്ടി , സന്ദീപ് സുജിത്ത് എന്നിവരാണ് കസ്റ്റഡിയിൽ.
കണ്ണൂർ | തലശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ സി പി ഐ എം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. നെട്ടൂർ സ്വദേശി പാറായി ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതി പാറായി ബാബുവിനെ ഒളിവില്‍ കഴിയാൻ സഹായിച്ച മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരുൺ കുമാർ എന്ന അരൂട്ടി , സന്ദീപ് സുജിത്ത് എന്നിവരാണ് കസ്റ്റഡിയിൽ. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
തലശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബാബുവിനു പുറമെ സംഭവവുമായി ബന്ധമുള്ള ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ പൊലീസ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം ഈ മാസം ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ കൊളശ്ശേരിയിൽ നടന്ന മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്ന ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടിട്ടുണ്ട്.ഇന്നലെ വൈകിട്ടായിരുന്നു ഖാലിദിനും ഷമീറിനും നേരെ ആക്രമണമുണ്ടായത്. ഖാലിദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഇരുവരെയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.