മത ആചാരങ്ങളിൽ കോടതികൾ ഇടപടാതിരിക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : മത ആചാരങ്ങളിലും വിശ്വാസങ്ങളിലും കോടതികൾ ഇടപടാതിരിക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതി. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.
ശ്രീരംഗ മീത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ് വെങ്കടവരദനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശബരിമലയി ൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ വന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം വ്യാപകമായ ചർച്ചക്കിടയാക്കിയിട്ടുണ്ട് .