സാമൂഹിക മാധ്യമമായ ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടു.
ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാറിന്‍റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സാമൂഹിക മാധ്യമമായ ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാറിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എൻ.കൃപാകരൻ, എസ്.എ സുന്ദർ എന്നിവരുടെ ബഞ്ചാണ് ഉത്തരവിട്ടത്.
ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാറിന്‍റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുൾ അൻസാരി എം.എൽ.എയാണ് സഭയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.