ബലാകോട്ട് തീവാദവാദികളുടെ ആഢംബരം സുഖവാസകേന്ദ്രം

00പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ക്യാമ്പായിരുന്നു ബലാകോട്ടിലേത്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ജെയ്ഷ മുഹമ്മദ് പാക് അധീന കാശ്മീരില്‍ വിവിധ ക്യാമ്പുകളില്‍ ഉണ്ടായിരുന്ന ഇവരെ ബലാകോട്ടിലെ ക്യാമ്പിലേക്ക് മാറ്റിയത്. 2003-2004 വര്‍ഷത്തിലാണ് ഈ ക്യാമ്പ് ഇവിടെ ആരംഭിച്ചതെന്നാണ് സൂച

0

ഇസ്ലാമാബാദ് ഇന്ത്യന്‍ സേന ഇന്ന് തകര്‍ത്ത പാക്കിസ്ഥാനിലെ ബലാകോട്ടിലെ ക്യാമ്പില്‍ ഉണ്ടായിരുന്നത് ആഢംബര സൗകര്യങ്ങള്‍. ആറ് ഏക്കറിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ച് വന്നത്. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

600പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ക്യാമ്പായിരുന്നു ബലാകോട്ടിലേത്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ജെയ്ഷ മുഹമ്മദ് പാക് അധീന കാശ്മീരില്‍ വിവിധ ക്യാമ്പുകളില്‍ ഉണ്ടായിരുന്ന ഇവരെ ബലാകോട്ടിലെ ക്യാമ്പിലേക്ക് മാറ്റിയത്. 2003-2004 വര്‍ഷത്തിലാണ് ഈ ക്യാമ്പ് ഇവിടെ ആരംഭിച്ചതെന്നാണ് സൂചന. വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ പടിക്കെട്ടില്‍ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ പതാക വരച്ചിട്ടുണ്ട്. എ കെ 47 റൈഫിളുകളും വെട്‌ക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

ജയ്‌ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും വലിയ പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്നു ബലാകോട്ടിലേത്. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുക്കള്‍ക്ക് പരിശീലനം നല്‍കിയത് ഇവിടെ വച്ചാണ്. മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍മാരിലൊരാളായ യൂസുഫ് അസറായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്. പാക് അധീന കശ്മീരില്‍ നിന്ന് 80 കി.മീ അകലെയാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. സൈനിക വ്യൂഹത്തെ ആക്രമിക്കാനും ആയുധങ്ങള്‍ ഉപയോഗിക്കാനുമെല്ലാം ഇവിടെ പരിശീലനം നല്‍കിയിരുന്നു.

ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചുരാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്

You might also like

-