കോൺഗ്രസ്,മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്
തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമാകും പ്രഖ്യാപനം.നേമത്ത് ഉമ്മൻ ചാണ്ടി സജീവ പരിഗണനയിലുണ്ട്. എന്നാൽ നേമം ഏറ്റെടുക്കരുതെന്നാണ് ഗ്രൂപ്പിൽ ഒരു വിഭാഗത്തിന്റെ നിലപാട്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്
അതേസമയം,സനാർത്ഥി പട്ടിക പുറത്തുവരും മുൻപ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി പീരുമേട് കോൺഗ്രസിൽ പൊട്ടിത്തെറി. കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസിന് സീറ്റ് നിഷേധിച്ചാൽ കൂട്ടമായി രാജിവയ്ക്കുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അഞ്ച് ബ്ലോക്ക് പ്രസിഡന്‍റുമാർ രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കെഎസ്‍യു യൂത്ത് കോൺഗ്രസ് നേതാക്കളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പീരുമേട് സീറ്റിൽ കോൺഗ്രസ് പരിഗണിക്കുന്നത് സിറിയക് തോമസിനെയാണ്. സിറിയകിന് ജയസാധ്യതയില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.അതേസമയം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കു.അധിക സീറ്റുകളില്‍ ധാരണ വൈകുന്നതും പല മണ്ഡലങ്ങളിലും പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാത്തതും അവസാന സമയത്തും ലീഗിന് വെല്ലുവിളിയാകുന്നുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കാനാകാതെ ഇന്നലെ മലപ്പുറം ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം പിരിഞ്ഞിരുന്നു.