സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം അനാവശ്യ തിടുക്കം വേണ്ടെന്നാണ് നിയമോപദേശം
സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം വേണ്ടെന്നാണ് നിയമോപദേശം. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന ഭരണഘടനാ സത്യപ്രതിജ്ഞയ്ക്ക് യോജിച്ചതല്ല പ്രസംഗമെന്ന നിയമോപദേശമാണ് ഗവർണർക്ക് ലഭിച്ചത്
തിരുവനന്തപുരം | മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. ഗവർണര്‍ അന്തിമ തീരുമാനം നാളെ എടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭരണഘടനയെ വിമര്‍ശിച്ച കേസിൽ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുൻപാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതൽ വ്യക്തത തേടാം
അതേസമയം സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം വേണ്ടെന്നാണ് നിയമോപദേശം. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന ഭരണഘടനാ സത്യപ്രതിജ്ഞയ്ക്ക് യോജിച്ചതല്ല പ്രസംഗമെന്ന നിയമോപദേശമാണ് ഗവർണർക്ക് ലഭിച്ചത്. കോടതി സജിചെറിയാനെ കുറ്റവിമുക്തനാക്കാത്ത പക്ഷം മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നതിന് പകരം കൂടുതൽ വിശദാംശങ്ങൾ ഗവർണർക്ക് തേടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവർണർ പാലിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഗവർണറുടെ ലീഗൽ അഡ്വൈസർ ഡോ.എസ്. ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്