ഭൂപതിവ് ഭേദഗതി നിയമം “കൊടും ചതിയും വാഗ്ദാന ലംഘനവും” – കേരള കോൺഗ്രസ്.

നിർമ്മാണ നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തിയിട്ടുള്ള ഭൂമി പതിവ് നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുമെന്നും എക്കാലത്തും നൽകുന്ന പട്ടയങ്ങളിൽ ഉൾപ്പെട്ട ഭൂമി നിയന്ത്രണമില്ലാതെ ഉടമസ്ഥന് യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്വതന്ത്രമാകുമെന്നുമാണ് നിയമസഭയിലും പിന്നീട് ചേർന്ന സർവ്വകക്ഷി യോഗത്തിലും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്രകാരം നിയമഭേദഗതി നടത്തുന്നതിന് പകരം നിലവിൽ പട്ടയം നൽകിയിട്ടുള്ള ഭൂമിയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഇതിനോടകം നടത്തിയ നിർമ്മാണങ്ങൾ ഇതിനായി ഉണ്ടാക്കുന്ന ചട്ടങ്ങളിൽ പറയുന്ന നിബന്ധനകൾക്ക് അനുസരിച്ച് ക്രമവൽക്കരിക്കുന്നതിനും, പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ പുതിയ നിർമ്മാണം നടത്താൻ പ്രത്യേക അനുമതി നൽകുന്നതിനും സർക്കാരിന് അനുവാദം നൽകുക മാത്രമാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്

0

തൊടുപുഴ| നിയമസഭയിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള ഭൂമി പതിവ് നിയമ ഭേദഗതി ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള കൊടും ചതിയും മുഖ്യമന്ത്രിയുടെ നഗ്നമായ വാഗ്ദാന ലംഘനവുമാണെന്നും ഭൂമി പതിവ് നിയമത്തിൻ പ്രകാരം നൽകിയിട്ടുള്ള പട്ടയ വസ്തുക്കളിലെ നിർമ്മാണ നിരോധനവും നിയന്ത്രണവും അതേപടി തുടരുമെന്നും കേരള കോൺഗ്രസ് ഇടുക്കി ജില്ല കമ്മിറ്റി ആരോപിച്ചു.

നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള പട്ടയങ്ങളിൽ ഉൾപ്പെട്ട ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതും അതിജീവനത്തിനുമുള്ള നിർമ്മാണങ്ങൾക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. നിർമ്മാണ നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തിയിട്ടുള്ള ഭൂമി പതിവ് നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുമെന്നും എക്കാലത്തും നൽകുന്ന പട്ടയങ്ങളിൽ ഉൾപ്പെട്ട ഭൂമി നിയന്ത്രണമില്ലാതെ ഉടമസ്ഥന് യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്വതന്ത്രമാകുമെന്നുമാണ് നിയമസഭയിലും പിന്നീട് ചേർന്ന സർവ്വകക്ഷി യോഗത്തിലും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്രകാരം നിയമഭേദഗതി നടത്തുന്നതിന് പകരം നിലവിൽ പട്ടയം നൽകിയിട്ടുള്ള ഭൂമിയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഇതിനോടകം നടത്തിയ നിർമ്മാണങ്ങൾ ഇതിനായി ഉണ്ടാക്കുന്ന ചട്ടങ്ങളിൽ പറയുന്ന നിബന്ധനകൾക്ക് അനുസരിച്ച് ക്രമവൽക്കരിക്കുന്നതിനും, പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ പുതിയ നിർമ്മാണം നടത്താൻ പ്രത്യേക അനുമതി നൽകുന്നതിനും സർക്കാരിന് അനുവാദം നൽകുക മാത്രമാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ നിയമ ഭേദഗതി വ്യവസ്ഥകൾ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നത് വരെ നൽകിയിട്ടുള്ള പട്ടയങ്ങൾക്ക് മാത്രമാണ് ബാധകമാവുക. ഇനി നൽകപ്പെടുന്ന പുതിയ പട്ടയങ്ങളിൽ ഇപ്പോൾ നിലവിലുള്ള എല്ലാ നിർമ്മാണ നിയന്ത്രണങ്ങളും നിരോധനങ്ങളും അതേ പടി തുടരുമെന്നാണ് ഇതിൻറെ അർത്ഥം.

മേൽപ്പറഞ്ഞ പ്രകാരം അനധികൃത നിർമ്മാണം ക്രമവൽക്കരണം നടത്തുന്നതിന് വൻ തുക പിഴയായി ഈടാക്കി സർക്കാരിൻറെ ഖജനാവ് നിറക്കുക എന്നതാണ് സർക്കാരിൻറെ പ്രധാന ഉദ്ദേശം. വൻകിട റിസോർട്ടുകൾക്ക് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങൾ പിഴയടച്ച് ക്രമവൽക്കരിക്കാൻ അവർക്ക് കഴിഞ്ഞേക്കാം. എന്നാൽ സാധാരണ കർഷകർ അവരുടെ പട്ടയ ഭൂമിയിൽ നിരവധി വർഷങ്ങളായി നടത്തിയിട്ടുള്ള ചെറുകിട നിർമ്മാണങ്ങൾ ക്രമവൽക്കരിക്കാൻ സർക്കാരിന് പിഴ നൽകേണ്ടിവരുന്ന ദയനീയ സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ നിയമ ഭേദഗതിയോടെ ഇപ്രകാരമുള്ള എല്ലാ അനധികൃത നിർമ്മാണങ്ങളും ക്രമവൽക്കരിക്കേണ്ടി വരുന്നതും, അപ്രകാരം ചെയ്യാത്തവരുടെ നിർമ്മാണങ്ങൾ പൊളിച്ച് നീക്കേണ്ടതായും വരും.

ഇടുക്കിയിലെ ജനങ്ങളുടെ പോക്കറ്റ് അടിച്ച് പണപ്പിരുവ് നടത്തി അവരെ ഉപദ്രവിക്കുന്നതും, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതും, നിർമ്മാണ നിരോധനം തുടരാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതുമായ നിയമഭേദഗതിയെ ചെറുക്കനും എതിർക്കാനും തയ്യാറാവാതെ അതിനെ സ്വാഗതം ചെയ്ത ഇടുക്കിയിൽ നിന്നുള്ള മന്ത്രിയുടെ നടപടി തികച്ചും നിർഭാഗ്യകരമാണെന്ന് ജില്ലാ പ്രസിഡൻറ് പ്രൊഫ: എം ജെ ജേക്കബ് ആരോപിച്ചു. സർക്കാരിൻ്റെ ഈ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് ഇടുക്കി കളക്ടറേറ്റിലേക്ക് കർഷക മാർച്ച് നടത്തി കരട് ബിൽ കത്തിച്ച് ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

-