യുവതി പ്രവേശനത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്തത്തിന് സോണിയ ഗാന്ധിയുടെ താക്കിത്
കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം നടത്താം. പക്ഷേ ദേശീയ തലത്തില്‍ പ്രതിഷേധം പാടില്ലെന്നും സോണിയ നിര്‍ദേശിച്ചു. ദേശീയ തലത്തില്‍ യുവതീ പ്രവേശനത്തിന് കോണ്‍ഗ്രസ് അനുകൂലമാണ്.
ഡൽഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സോണിയ ഗാന്ധി കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ താക്കിത് ചെയ്തു ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും കോടതിക്കും അനുസരിച്ചാണ് . യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്ത നടപടിയില്‍ താക്കീതുമായി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രംഗത്തുവന്നു .
സോണിയ എംപിമാര്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്യുന്നത് കണ്ടാണ് കാര്യം തിരക്കിയത്. ഇതോടെയാണ് യുവതീ പ്രവേശനത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് മനസിലായത്. ഇതിനെ തുടര്‍ന്ന് സോണിയ ഇത് തടഞ്ഞു. കോണ്‍ഗ്രസ് ലിംഗ സമത്വത്തിന് ഒപ്പമാണെന്നും സോണിയ പറഞ്ഞു
കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം നടത്താം. പക്ഷേ ദേശീയ തലത്തില്‍ പ്രതിഷേധം പാടില്ലെന്നും സോണിയ നിര്‍ദേശിച്ചു. ദേശീയ തലത്തില്‍ യുവതീ പ്രവേശനത്തിന് കോണ്‍ഗ്രസ് അനുകൂലമാണ്.