അരികൊമ്പനെ തളക്കാൻ എത്തിയ കുങ്കിയാനകളെ 301 കോളനിയിലേക്ക് മാറ്റി
മൃഗസ്നേഹികളുടെ ഹർജിയിൽ വനം വകുപ്പ് സ്വീകരിച്ച നിലപ്പടയിൽ ഉടുമ്പൻചോല എം എൽ എ യും മുൻമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ എം എം മണി വനം വകുപ്പ് മാത്രിയെ രൂക്ഷമായി വിമർശിച്ചു . ആനയെ പിടികൂടാൻ ഏല്പിച്ച ദൗത്യ സംഘം തലവൻ കോടതിയിൽ അരികൊമ്പൻ ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് പറഞ്ഞത് മന്ത്രിയുടെ അറിവോടെ ആയിരുന്നോ ? മനുഷ്യരെ കൊല്ലുന്ന കാട്ടാനയെ കൂട്ടിലടച്ച് പരിശീലിപ്പിക്കുക മാത്രമാണ് പ്രതിവിധിയെന്നും ഇതിനു വിരുദ്ധമായ നിലപട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും എം എം മണി പറഞ്ഞു . ആനകൾക്ക് വേണ്ടി 301 കോളനി ഒഴിക്കാക്കാൻ ശ്രമിച്ചത് നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ഇടുക്കി| ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റി . കാട്ടാന ശല്യം ഏറെയുള്ള 301 കോളനിയിലേക്കാണ് ആനകളെ മാറ്റിയത് രാവിലെ 11 മണിയോടെ വനം വകുപ്പ് ജീവനക്കാർ കുങ്കി ആനകളെ നിക്കാൻ നടപടിയാരാഭിക്കുകയായിരുന്നു .
വിനോദ സഞ്ചാരത്തിനെത്തുന്ന ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 301 കോളനിയിലേക്ക് ആളുകളെ കയറ്റിവിടാതെ പ്രത്യക നിരീക്ഷണം ഏർപ്പെടുത്താനാണ് വനം വകുപ്പ് ആലോചിക്കുന്നതെന്നും സുപ്രീകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും അരികൊമ്പനെ പിടികൂടുകയെന്നും ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് ജനം മറുവശത്ത് വന്യജീവികൾ ഇടയിൽ സമരക്കാർ. ഈ വിഷയത്തിൽ പ്രയോഗിക പരിഹാരമാണ് വേണ്ടതെന്നും കോടതി ഉത്തരവ് ഉണ്ടായ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുകയെന്നതല്ലാതെ എന്താണ് പോംവഴിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നത് ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മൃഗസ്നേഹികളുടെ ഹർജിയിൽ വനം വകുപ്പ് സ്വീകരിച്ച നിലപ്പടയിൽ ഉടുമ്പൻചോല എം എൽ എ യും മുൻമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ എം എം മണി വനം വകുപ്പ് മാത്രിയെ രൂക്ഷമായി വിമർശിച്ചു . ആനയെ പിടികൂടാൻ ഏല്പിച്ച ദൗത്യ സംഘം തലവൻ കോടതിയിൽ അരികൊമ്പൻ ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് പറഞ്ഞത് മന്ത്രിയുടെ അറിവോടെ ആയിരുന്നോ ? മനുഷ്യരെ കൊല്ലുന്ന
കാട്ടാനയെ കൂട്ടിലടച്ച് പരിശീലിപ്പിക്കുക മാത്രമാണ് പ്രതിവിധിയെന്നും ഇതിനു വിരുദ്ധമായ നിലപട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും എം എം മണി പറഞ്ഞു . ആനകൾക്ക് വേണ്ടി 301 കോളനി ഒഴിക്കാക്കാൻ ശ്രമിച്ചത് നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു