കെ.എസ്.ആര്‍.ടി.സി സമരം മാറ്റിവെച്ചു

പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നുവെങ്കിലും കോടതി വിലക്ക് മറികടന്ന് സമരവുമായി മുന്നോട്ട് പോകാനായിരുന്നു ജീവനക്കാരുടെ തീരുമാനം. ഇതിനാണ് ഇപ്പോള്‍ ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചത്

0

തിരുവനന്തപുരം :അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി വച്ചതായി സംയുക്തതൊഴിലാളി സംഘടനാനേതാക്കൾ പാഞ്ഞു സമരവുമായി മുന്നോട്ട് പോകുമെന്നായിരുന്നു ഇതുവരെ കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂണിയന്റെ നിലപാട്. ജീവനക്കാര്‍ക്ക് എതിരായ നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നുപണിമുടക്കിന് ആഹ്വാനം ചെയ്തത് . പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നുവെങ്കിലും കോടതി വിലക്ക് മറികടന്ന് സമരവുമായി മുന്നോട്ട് പോകാനായിരുന്നു ജീവനക്കാരുടെ തീരുമാനം. ഇതിനാണ് ഇപ്പോള്‍ ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചത്.ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ കോടതി തൊഴിലാളി സംഘടനകളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു. ചർച്ചകൾ നാളെയും തുടരുമെന്ന് കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്താതിരുന്ന എം.ഡിയുടെ നിലപാടിനെയും കോടതി വിമര്‍ശിച്ചു.

നേരത്തെ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളി യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സി.എം.ഡി വ്യക്തമായ തീരുമാനം അറിയിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. സര്‍ക്കാറുമായി ആലോചിച്ച് സമരത്തെ നേരിടുമെന്ന് തച്ചങ്കരി വ്യക്തമാക്കി. സമരക്കാര്‍ സമവായത്തിന് തയ്യാറാകണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.ഡ്യൂട്ടി പാറ്റേണ്‍ സംബന്ധിച്ച് ഗതാഗത സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കുക, ശമ്പള പരിഷ്‌ക്കരണം വേഗത്തിലാക്കുക. പുറത്താക്കിയ എംപാനലുകാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചത്. ശമ്പളവും, എം പാനല്‍ വിഷയത്തിലും സര്‍ക്കാരും കോടതിയുമാണ് തീരുമാനമെടുക്കേണ്ടതെന്നാണ് തച്ചങ്കരി പറഞ്ഞത്. മാത്രമല്ല ഡ്യൂട്ടി സംബന്ധിച്ച് ഗതാഗത സെക്രട്ടറി പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യങ്ങള്‍ സമരസമിതി തള്ളി.

അതേസമയം സമരക്കാര്‍ സമവായത്തിന് തയ്യാറാകണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ആവശ്യപ്പെട്ടു. അതാണ് കെ.എസ്.ആര്‍.ടി.സിക്കു നല്ലതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ഹൈക്കോടതിയെ കാര്യങ്ങള്‍ അറിയിക്കും. അനിശ്ചിതകാല പണിമുടക്കു പോലുള്ള വലിയ സമരം താങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ആകുമോയെന്ന് നേതാക്കള്‍ ചിന്തിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.അതിനിടെ വ്യവസ്ഥകള്‍ പാലിക്കാതെ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചതിനെ തുടര്‍ന്ന് ബോര്‍ഡ് യോഗം മാറ്റി വയ്ക്കാക്കാന്‍ അംഗങ്ങള്‍ തച്ചങ്കരിയോട് ആവശ്യപ്പെട്ടു.

You might also like

-