കെഎസ്ആര്‍ടിസി ബസ് അപകടകരമായ രീതിയില്‍ നടുറോഡില്‍ നിത്തി, ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

0

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പരാതി. ബസ് അപകടകരമായ രീതിയില്‍ പാര്‍ക്ക് ചെയ്താണ് ഡ്രൈവര്‍ ഇറങ്ങിപ്പോയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

20 മിനിറ്റോളം ബസ് നടുറോഡില്‍ കിടന്നു. കട്ടപ്പന ഡിപ്പോയിലെ ബസ് ഓടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. സ്ഥിരം അപകടമേഖലയായ സ്ഥലത്താണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ ഡ്രൈവര്‍മാരടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രവര്‍ ബസ് മാറ്റിയില്ലെന്ന് പരാതിയുണ്ട്.

You might also like

-