കേന്ദ്ര വാനനിയമ ഭേദഗതി ഉടൻ നടപ്പിലാക്കണം കിസാൻ സഭ

സി പി ഐ യും മറ്റു ഇടതു പാർട്ടികളും നിയമ ഭേദഗതിയെ എതിർത്തു രംഗത്തു വന്ന സാഹചര്യത്തിലാണ് കേരളത്തിൽ സി പി ഐ യുടെ വർഗ്ഗ ബഹുജന സംഘടനയായ കിസാൻ സഭ നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത പരസ്യമായി രംഗത്തു വന്നിട്ടുള്ളത്

0

തൊടുപുഴ| മോദിസർക്കാർ കൊണ്ടുവന്ന 1980-ലെ വനനിയമം ഭേദഗതി സ്വാഗതം ചെയ്യുന്നതായി കിസാൻ സഭ . ഭേദഗതി നിലവിൽ വന്നാൽ വനവകുപ്പിന്റെ അമിതാധികാരം ഇല്ലാതാകുയും രാജ്യത്തെ മലയോരമേഖലയിലെ ജനജീവിതത്തിന് ഗുണകരമായി മാറുമെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗീസ് വാർത്ത സമ്മേളനത്തിൽ . ദേശിയ തലത്തിൽ കോൺഗ്രസ്സും , സി പി ഐ യും മറ്റു ഇടതു പാർട്ടികളും നിയമ ഭേദഗതിയെ എതിർത്തു രംഗത്തു വന്ന സാഹചര്യത്തിലാണ് കേരളത്തിൽ സി പി ഐ യുടെ വർഗ്ഗ ബഹുജന സംഘടനയായ കിസാൻ സഭ നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത പരസ്യമായി രംഗത്തു വന്നിട്ടുള്ളത് .
2023 ഓഗസ്റ്റ് 4ന് കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മലയോര മേഖലയായ ഇടുക്കിജില്ലയിൽ ഉൾപ്പെടെ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ വഴി തുറന്നിരിക്കുകയാണെന്നു മാത്യു വർഗീസ് പറഞ്ഞു .

കേന്ദ്ര വന നിയമ ഭേഗതിയെ തുടർന്ന് മലയോര മേഖലയിലെ പ്രശനങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു 1980-ലെ വനനിയമത്തിൽ എന്താണ് വനം എന്നത് സംബന്ധിച്ചു വ്യക്തത യില്ലായിരുന്നു. 1995 ൽ സുപ്രീം കോടതിപരിഹനിച്ച നിലമ്പൂർ കോവിലകം ഗോദവർമ്മൻ തിരു മുൽപ്പാട് കേസിൽ 1996 ൽ ഉണ്ടായ ഉത്തരവിലെ അവ്യക്തത മുതലെടുത്തു വനവകുപ്പിന് തോന്നു പ്രദേശങ്ങളെ വനത്തിന്റെ ഗണത്തിൽ പെടുത്തി കർഷകരെ ദ്രോഗിക്കുന്ന നിലപാടാണ് വനവകുപ്പ് സ്വീകരിച്ചു വന്നിരിന്നിരിന്നു സ്വകാര്യ വ്യകതി കൈവശം വച്ച് വരുന്ന വനസമാനമായ പ്രദേശം വനമായി കണ്ടുകൊണ്ടായിരുന്നു വനം വകുപ്പ് നടപ്പിസ്വീകരിച്ചു വന്നിരുന്നത് . വനവകുപ്പിന്റെ അമിതാധികാരം ജനജീവിതത്തെയും സാമൂഹ്യ വളർച്ചയെയും ഏറെ സ്വാധിനിച്ചിരുന്നു .നിയമ ഭേദഗതിയിലുടെ 1996 ഡിസംബർ 12 മുൻപ് വരെ വനേതര ആവശ്യത്തിന് ഉപയോഗിച്ചിരുന്നത് വന സമാനമായ ഭൂമി വനഭൂമിയല്ലെന്ന് ആണ് ഭേതഗതിയിലെ ഏറ്റവുംവലിയ പ്രത്യകത

ടി എൻ ഗോദവർമ്മൻ തിരുമുൽപ്പാട് കേസിന്റെ വിധി ഉപയോഗിച്ചാണ് ഏലമല പ്രദേശം (സിഎച്ച്ആർ) മുഴുവൻ വനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഐ എ 3002/2002 പൊയ്‌ഹുതലപര്യ ഹർജിക്ക് ആധാരം .1980 ലെ നിയമം ഭേദഗതി പ്രാബല്യത്തിൽ എത്തിയാൽ സി എച് ആർ വിഷയത്തിൽ കർഷക പക്ഷ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും . പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് , ഇഎഫ്എൽ തുടങ്ങിയ കരിനിയമങ്ങൾ, ബഫർസോൺ വിഷയവുമെല്ലാം ഇനി പരിഹരിക്കാനാകും , 1980ലെ വാനനിയമത്തിലെ പഴുതുകൾ ഉപയോഗിച്ചും ആദിവാസികളെ വനത്തിൽ നിന്ന് കുടിയൊഴിപ്പിച്ചതും . 127 വില്ലേജുകൾ ഇഎസ്എയിൽ ഉള്പെടുത്ത്തിയും സംസ്ഥാന സർക്കാർ നടപ്പിസ്വീകരിച്ചിരിന്നു . വിദേശ ഫണ്ടിന്റെ പിൻബലത്തോടെ വനം വകുപ്പ് രാജ്യവ്യാപകമായി സമാന്തര സർക്കാർ സൃഷ്ടിക്കുകയും പ്രത്യേക സാമ്രാജ്യമായി മാറിയിരിക്കുകയാണ്. നിയമഭേദഗതി പ്രാബല്യത്തിൽ എത്തിക്കാതിരിക്കാനുള്ള ഗൂഢാലോചനകൾ ആരഭിച്ചിട്ടുണ്ടെന്നും . ഇതിനെ മറികടന്ന് ഈ നിയമം കൃഷിക്കാർക്ക് ഗുണകരമാക്കി മാറ്റാൻ കേന്ദ്ര ഗവൺമെന്റ് കർക്കശമായ നിലപാട് സ്വീകരിക്കണമെന്നും മാത്യു വർഗീസ് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ കിസാൻസഭ ജില്ല പ്രസിഡന്റ് പി. കെ. സദാശിവൻ, സെക്രട്ടറി റ്റി സി കുര്യൻ, ജോ. സെക്രട്ടറി കെ. ആർ. ഷാജി, തൊടുപുഴ മണ്ഡലം സെക്രട്ടറി പി എസ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

You might also like

-