കളമശേരി സ്ഫോടനം കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല .മുഖ്യമന്ത്രി

അന്വേഷണത്തിനായി എഡിജിപിയുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്.

0

തിരുവനന്തപുരം | കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടാണ്. എന്നാൽ ഒരു കേന്ദ്രമന്ത്രിക്ക് വർഗീയവീക്ഷണത്തോടെയുള്ള നിലപാടാണ്. വിഷം ചീറ്റുന്ന പ്രചരണം അത്തരക്കാരിൽനിന്ന് ഉണ്ടായി. ഈ സംഭവത്തെ കേരളം ആരോഗ്യകരമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിനായി എഡിജിപിയുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ 41 പേരാണ് മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 17പേരാണ് ഐസിയുവിലുള്ളത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് നല്ല നിലപാട് മാതൃകപരമാണ്. കേരളത്തിന്‍റെ തനിമ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമന്ന് ചാനല്‍ പറഞ്ഞു. ചാനലിന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തുകാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കളമശേരി സ്ഫോടനത്തെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കേന്ദ്ര ഏജൻസികൾക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് 41 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സർവകക്ഷിയോഗം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

-