വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല.
കാസർകോട് | വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക.കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.
യാത്ര സമയം കുറഞ്ഞതില്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. ടൂറിസം വികസനത്തിന് ഈ ട്രെയിന്‍ നിമിത്തമാകുമെന്നും പ്രതീക്ഷ. കാസര്‍കോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകള് ഇപ്പോഴും ലഭ്യമാണ്. പക്ഷേ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ അങ്ങിനെയല്ല. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസര്കോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്‍റെ ടിക്കറ്റുകള്‍ വെയ് റ്റിംഗ് ലിസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നും ഇത് തന്നെ അവസ്ഥ. എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല.
കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്തതോടെ യാത്ര തുടങ്ങിയത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരുമായി ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കാണ് ആദ്യ യാത്ര നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളും മതസാമൂഹിക നേതാക്കളും താരങ്ങളും ആദ്യ യാത്രയില്‍ വന്ദേഭാരതിന്റെ ഭാഗമായി