ജമ്മു കശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

ഒരു രാത്രി കൊണ്ട് ജമ്മു കശ്മീരെന്ന സംസ്ഥാനം ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

0

ജമ്മു കശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള പ്രമേയവും അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിച്ചത്.

ഒരു രാത്രി കൊണ്ട് ജമ്മു കശ്മീരെന്ന സംസ്ഥാനം ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ അവതരിപ്പിച്ചത് ചട്ടം ലംഘിച്ചാണെന്ന് അധിര്‍ രഞ്ജന്‍ ചൌധരി വിമര്‍ശിച്ചു. സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ ഇരുട്ടിലാക്കി. ഐക്യരാഷ്ട്രസഭയുടെ കരാര്‍ പോലും ലംഘിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണെന്ന് അമിത് ഷാ മറുപടി പറഞ്ഞു. നിയമലംഘനം ആരോപിക്കുന്ന കോണ്‍ഗ്രസ് അക്കാര്യം വിശദീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ആം അനുച്ഛേദം ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചു. പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധത്തിനിടെ ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കി.

You might also like

-