യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തിവെച്ചു

കുമ്പസാരത്തോടൊപ്പം ഹൂസോയോയും ഒഴിവാക്കിയിട്ടുണ്ട്

0

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാക്കോബായ സഭ കുമ്പസാരം താത്കാലികമായി
നിര്‍ത്തിവെച്ചു.കുമ്പസാരത്തോടൊപ്പം ഹൂസോയോയും ഒഴിവാക്കിയിട്ടുണ്ട് . യാക്കോബായ സഭയുടെ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ബസേലിയോസ് തോമസ് പ്രഥമന്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇടവകകളിലേക്ക് അയച്ചു.

എന്നാല്‍, ആവശ്യമെങ്കില്‍ വിശ്വാസികളെ ഒരുമിച്ച്‌ നിര്‍ത്തി പാപമോചന പ്രാര്‍ത്ഥന ചൊല്ലാമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു . വിശ്വാസി കുമ്ബസാരം ആവശ്യപ്പെട്ട് വൈദികനെ സമീപിച്ചാല്‍ മാസ്‌കുകള്‍ ധരിച്ച്‌ കുമ്ബസാരിപ്പിച്ചശേഷം നെറ്റിയില്‍ റൂശ്മ ചെയ്യാതെ പാപമോചന പ്രാര്‍ത്ഥമ ചൊല്ലി വാഴ്‌വ് നല്‍കാം.വൈദികന് കൊറോണ ലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും വിട്ടുനില്‍ക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു . ഇത്തരം സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ വൈദികന്റെ സാന്നിധ്യം പള്ളികളില്‍ ഇല്ലാതെ വന്നാല്‍ വിശ്വാസികള്‍ക്ക് ഒരുമിച്ച്‌ ചേര്‍ന്ന് യാമ പ്രാര്‍ത്ഥന ചൊല്ലി പിരിയാവുന്നതാണ് .

You might also like

-