വീഴ്ച പറ്റിയത് എംഎൽഎക്കെന്ന് അന്വേഷണ റിപ്പോർട്ട്. എംഎൽഎയുടെ ഇടപെടൽ മൂലം കേസ് അന്വേഷണം തടസപ്പെട്ടു

ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. പാടം ഫോറസ്റ്റ് സ്റ്റേഷൻ സംഭവത്തിൽ എംഎൽഎ കെ.യു. ജനീഷ് കുമാറിന് വീഴ്ച പറ്റിയെന്ന് ദക്ഷിണ മേഖല സിസിഎഫിൻ്റെ റിപ്പോർട്ട്. എംഎൽഎയുടെ ഇടപെടൽ മൂലം കേസ് അന്വേഷണം തടസപ്പെട്ടു എന്നും വനംവകുപ്പുദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം

പത്തനംതിട്ട | കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എംഎൽഎക്കെന്ന് അന്വേഷണ റിപ്പോർട്ട്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. പാടം ഫോറസ്റ്റ് സ്റ്റേഷൻ സംഭവത്തിൽ എംഎൽഎ കെ.യു. ജനീഷ് കുമാറിന് വീഴ്ച പറ്റിയെന്ന് ദക്ഷിണ മേഖല സിസിഎഫിൻ്റെ റിപ്പോർട്ട്. എംഎൽഎയുടെ ഇടപെടൽ മൂലം കേസ് അന്വേഷണം തടസപ്പെട്ടു എന്നും വനംവകുപ്പുദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. നിയമപരമല്ലാതെ ആളുകളെ കസ്റ്റഡിയിലെടുത്തു എന്ന ജനീഷ് കുമാറിൻ്റെ വാദത്തെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് എംഎൽഎയ്‌ക്കെതിരായ സിസിഎഫ് റിപ്പോർട്ട്.

അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നാണ് റിപ്പോർട്ടിലെ പരാമർശം. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വനമന്ത്രി എ.കെ. ശശീന്ദ്രനാകും തുടർനടപടികൾ സ്വീകരിക്കുക. ഇതിനിടെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് വനം വകുപ്പിന്റെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണം എംഎൽഎയുടെ നീക്കം മൂലം തടസ്സപ്പെട്ടു. എംഎൽഎയും പൊലീസും ചേർന്ന് വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി. എംഎൽഎയുടെത് അപക്വമായ പെരുമാറ്റമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമൽഹാർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്.

You might also like

-