തിരുവാഭരണങ്ങളുടെ പരിശോധന പൂർത്തിയായി

0

പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളുടെ പരിശോധന പൂർത്തിയായി. 16 ഇനങ്ങളാണ് പരിശോധനയുടെ പരിധിയിൽ വന്നത്. റിപ്പോർട്ട് ഉടൻ സുപ്രീംകോടതിക്ക് കൈമാറുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.ശബരിമല വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ സുരക്ഷിതമല്ലെന്ന ഹർജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീകോടതി, റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ പരിശോധനയ്ക്ക് നിയോഗിച്ചത്. ഈ സാഹചര്യത്തിലാണ് സി.എൻ രാമചന്ദ്രൻ നായർ പന്തളം കൊട്ടാരത്തിലെത്തി തിരുവാഭരണത്തിന്‍റെ പരിശോധന നടത്തിയത്.തിരുവാഭരണത്തിന്‍റെ മാറ്റ്, തൂക്കം എന്നിവ തിട്ടപ്പെടുത്തുന്നതിനായുള്ള വിദഗ്ധരും ജസ്റ്റിസിന് ഒപ്പമുണ്ടായിരുന്നു. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്താൽ ആയിരുന്നു പരിശോധന. സുപ്രീംകോടതി നിർദേശിച്ച 16 ഇനങ്ങളുടെ പരിശോധന ഒരു ദിവസം കൊണ്ടാണ് ഏകാംഗ കമ്മീഷൻ പൂർത്തിയാക്കിയത്

You might also like

-