കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയും കൂട്ടാളിയും പിടിയിൽ
കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനു ഗുണ്ടയുമായ അടിമാലി മൂർഖൻ ഷാജി എന്ന് വിളിക്കുന്ന പറത്താഴത്ത് ഷാജി 44 വും കൂട്ടാളി മെൽബിൻ 48വും എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി . ആന്ധ്രായിൽനിന്നും കടത്തികൊണ്ടുവന്ന 1.8 കിലോ ഹാഷിഷ് ഓയിൽ മാലിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിൽ തിരുവനന്തപുർത്തുവച്ചാണ് ഇരുവരും എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത് .
തിരുവനതപുരം :രാജ്യാന്തര വിപണിയിൽ ഒരു കോടി എൺപത് ലക്ഷം രൂപ വിലയുള്ള ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ
രാജ്യത്തെ മാവോയിസ്റ്റു മേഖലകളിൽ വലിയ സ്വാദിനമുള്ള മൂർഖൻ ഷാജി ആന്ധ്രായിൽ വര്ഷങ്ങളായി കഞ്ചാവ് കൃഷി ചെയ്തു വൻതോതിൽ രാജ്യത്തിന് കാതും പുറത്തും സ്ഥിരമായി മയക്കുമരുന്ന് വിപണനം നടത്തി വരുന്ന രാജ്യാന്തര ശൃംഖലയുടെ നേതാവ് കൂടിയാണ് . സംസ്ഥാനത്തു അടുത്തിടെ നടന്ന ഒട്ടുമിക്ക കേസുകളിലും പിടികിട്ടാ പുള്ളിയായ ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് അഞ്ചു മാസങ്ങൾക്ക് മുൻപ് മന്നാംതലയിൽ എക്‌സൈസ് സംഘം നടത്തിയ തിരച്ചലിൽ പത്തരക്കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു . ഈ കേസിൽ പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ മൂർഖൻ ഷാജി യിൽ നിന്നും വാങ്ങിയതാണെന്ന് . പിടികൂടിയ പ്രതികൾ മൊഴി നൽകിയിരുന്നു . അതിന് മുൻപ് വാളയാറിൽ മുപ്പത്തിയാറ് കോടിയുടെ ഹാഷിഷ് കടത്തിയ കേസിലും ഇയാൾ മുഖ്യ പ്രതിയാണ് .ഈ കേസ്സിലെല്ലാം ഇയാളെ പിടികൂടാൻ തിരച്ചിൽ ഇതിനിടെയാണ് സംഗീത കോളേജിന് സമീപം വച്ച് സംഘം എക്‌സൈസിന്‍റെ പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു . മൂര്‍ഖന്‍ ഷാജി അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സാംപിള്‍ കാണിച്ച് ഇടപാട് ഉറപ്പിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
കൂട്ടാളി മെൽബിൻ സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതിയും ക്രിമിനലുമാണ് . തൊടുപുഴ എൻ ഡി പി എസ് കോടതി മുന്ന് കേസുകളിലായി 78 വര്ഷം കഠിനതടവിന് വിധിക്കപ്പെട്ടിട്ടുള്ള ആളാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും മയക്കുമരുന്ന് വിപണനത്തിൽ സജീവമാകുകയായിരുന്നു . സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന ഒട്ടുമിക്ക മയക്കുമരുന്ന് വിപണനവും ഇവരെ കേന്ദ്രികരിച്ചാണ് നടന്നിരുന്നതെന്നാണ് എക്‌സൈസ് സംഘം പറയുന്നത് .പ്രതികളെ തിരുവന്തപുറത്തെ എൻ ഡി പി എസ് കോടതിയിൽ ഹാജരാക്കും .
മൂർഖൻ ഷാജി എന്ന് വിൽക്കുന്ന അടിമാലി പരത്താഴത്തു ഷാജി ഒരേ സമയത്തു എക്‌സൈസ് കാരെ സഹായിക്കുന്ന ഒറ്റുകാരാനും ഉദ്യോഗസ്ഥരുടെ ഇഷ്ട തോഴനുമായിരുന്നു അതേസമയം വൻതോതിലുള്ള മയക്കുമരുന്ന് കടത്തുകാരനുമാണ് .
ഇയാളുമായി മയക്കുമരുന്ന്മു കേസിൽ ഓടക്കുന്ന കൂട്ടുകച്ചവടക്കാരേ ഒറ്റികൊടുത്തു എക്‌സൈസിന്റെ പ്രീതിപിടിച്ചുപറ്റാൻ ഇയാൾ ശ്രമിച്ചിരുന്നു മുൻപ് ഇയാളുമായി ഹാഷിഷ്എ ഓയിൽ കടത്തിൽ കൂട്ടുബിസിനസ് നടത്തിയിരുന്ന വെള്ളത്തൂവൽ സ്വദേശിയെ മൂന്നുവർഷം മുൻപ് ഒറ്റികൊടുത്തിരുന്നു എക്‌സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് നന്നായിരുന്നു പരിപാടി ആസൂത്രണം ചെയ്തത് .അന്ന് അഞ്ചുകിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത് ഇപ്പോൾ ആ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ് . ഇടുക്കിയിൽ കമ്പകല്ലിലും മറയൂരിലും വൻതോതിൽ ഇയാൾ കഞ്ചാവ് കൃഷി നടസ്ഥിയിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട് ഒരു വര്ഷം മുൻപ് ഇയാൾ നൽകിയ ഹാഷിഷ് ഓയിൽ വീട്ടിൽ ശൂക്ഷിച്ചതിന് അടിമാലിയിൽ പ്രമുഖനായ ഒരു വ്യാപാരിയും ഇപ്പോൾ ജയിലിൽ കഴിയുകയാണ് . എന്നാൽ ഈ കേസ്സുകളിൽ എല്ലാം ഇയാൾ രക്ഷപെട്ടത് എക്‌സൈസിലെ ഉന്നതരുമായിട്ടുള്ള ഇയാളുടെ ബന്ധമാണ് .
മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണംകൂടുതലായും വട്ടിപലിശക്ക് നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത് അടിമാലിയിൽ ഇതിനായി നിരവധി പേര് ഇയാളുടെ ബിനാമിയായി പ്രവർത്തിച്ചിരുന്നു . മയക്കുമരുന്നിന്റെ ചെറുകിട കച്ചവടം ഇവർ വഴിയാണ് നടന്നു വന്നിരുന്നതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് . നിരവധി പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരും ഇയാളുടെ ചങ്ങാതിമാരാണ് . ഇയാൾ ക്കെതിരെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ വക വരുത്തുന്ന കാര്യത്തിലും ഇയാൾ കേമനാണ് 2003 ൽ ഇയാൾക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ പെടുത്തി നടപടിയെടുപ്പിച്ചിരുന്നു ഇതിനെല്ലാം എക്‌സൈസിൽ തന്നെ നിരവധി പേർ ഇയാളെ സഹായിച്ചിരുന്നു . ഏതെങ്കിലും കേസിൽ പെട്ടാൽ പിന്നെ ആന്ധ്രായിലെ മാവോയിസ്റ്റു മേഖലയിലേക്ക് ചേക്കേറുകയാണ് ഇയാളുടെ പതിവ്