ഇന്ത്യ തദ്ദേശീയമായി നിർമിച്ച ‘ട്രയിന്‍ 18’ അഥവാ വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും
മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മ്മിച്ചത്.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതാണ് ഈ ട്രയിനുകള്‍.ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക
ഡല്‍ഹി : പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രയിന്‍ ‘ട്രയിന്‍ 18’ ഇനി അറിയപ്പെടുക വന്ദേഭാരത് എക്‌സ്പ്രസ് എന്നാകും. ഡല്‍ഹി-വാരണാസി റൂട്ടില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്ന ട്രയിനിന്റെ പുതിയ പേര് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് പ്രഖ്യാപിച്ചത്.ശതാബ്ദി ട്രയിനുകള്‍ക്ക് പകരമായാണ് വന്ദേഭാരത് എക്‌സ്പ്രസ് ഉപയോഗിക്കുക.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി .മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മ്മിച്ചത്.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതാണ് ഈ ട്രയിനുകള്‍.ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക.
ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവ ഉണ്ടാകും.97 കോടി രൂപ മുതല്‍ മുടക്കില്‍ 18 മാസം കൊണ്ടാണ് പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍ നിര്‍മ്മിച്ചത്