സുസ്ഥിരവികസനത്തിന് സമഗ്ര പദ്ധതി എ കെ ബാലൻ
പതിനായിരം കോടി രൂപ ചിലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ നടന്നത്. പ്രഖ്യാപനത്തില്‍ ആയിരം പദ്ധതികള്‍ ആയിരുന്നെങ്കിലും രണ്ടായിരത്തഞ്ഞൂറോളം പദ്ധതികളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും, മന്ത്രിമാരും ത്രിതലപഞ്ചായത്ത് പ്രതിനിധികളുമടക്കമുള്ളവര്‍ നിര്‍വ്വഹിച്ചത്.
തൊടുപുഴ :സുസ്ഥിരമായ വികസനത്തിനായി വിവിധ ക്ഷേമപദ്ധതികളും സമഗ്ര പദ്ധതികളുമാണ് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളതെന്ന് പട്ടികജാതി
പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാല്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരം കോടി രൂപ ചിലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ നടന്നത്. പ്രഖ്യാപനത്തില്‍ ആയിരം പദ്ധതികള്‍ ആയിരുന്നെങ്കിലും രണ്ടായിരത്തഞ്ഞൂറോളം പദ്ധതികളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും, മന്ത്രിമാരും ത്രിതലപഞ്ചായത്ത് പ്രതിനിധികളുമടക്കമുള്ളവര്‍ നിര്‍വ്വഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ചരിത്രപരമായ കാരണങ്ങളാല്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഇടപെട്ട് ആദ്യഘട്ടത്തില്‍ വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയും രണ്ടാം ഘട്ടത്തില്‍ സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മികച്ച വികസന രീതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നൈപുണ്യമുള്ള വിദ്യാഭ്യാസം നല്കി അതിനനുസൃതമായ തൊഴിലും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ ഭാഗമായി ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ വിദേശത്ത് ജോലിയില്‍ പ്രവേശിച്ചു. ഇതിനായുള്ള സാമ്പത്തികസഹായവും മറ്റും സര്‍ക്കാരാണ് വഹിച്ചത്. കൂടാതെ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി വേണ്ടുന്ന സൗകര്യങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കുകയും മെച്ചമായ താമസസൗകര്യവും ഭക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പാരമ്പര്യ കൃഷിക്ക് അനുയോജ്യമായ സഹായങ്ങള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ആദ്യഘട്ടമായി വെള്ളിയാമറ്റം പഞ്ചായത്തില്‍ റോഡ് നവീകരണവും കുടിവെള്ള ക്ഷാമപരിഹാരവും, കമ്മ്യൂണിറ്റിഹാളിന്റെ നിര്‍മ്മാണവും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അംബേദ്ക്കര്‍ കോളനി സമഗ്ര വികസന പദ്ധതിയില്‍പ്പെടുത്തി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തടിയനാല്‍ സെറ്റില്‍മെന്റില്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രം മുഖേന നടപ്പിലാക്കുന്ന ഒരു കോടിരൂപയുടെ വികസന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാന നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ സിനിമോള്‍ ബി.എന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ പി.പുഗഴേന്തി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് മാത്യു, ജില്ലാപഞ്ചായത്ത് അംഗം സുനിത സി.വി, ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചന്, പഞ്ചായത്തംഗം കെ.കെ. രാഘവന്, സംസ്ഥാന ട്രൈബല്‍ അഡൈ്വസറി ബോര്‍ഡ് അംഗം കെ.കെ. രാഘവന്, കെ.എല്‍.ജോസഫ്, സി.പി ഗംഗാധരന്, ഊരുമൂപ്പന് പി.ജി സുധാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.