40000 രൂപ മോഷ്ടിച്ചു പിടിക്കപെടാതിരിക്കാൻ സ്വർണപ്പല്ലു വച്ച് ആൾമാറാട്ടം ഒടുവിൽ പിടിവീണു

15 വർഷമായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രവീൺ അശുഭ ജദേജയെന്ന 38കാരനാണ് പൊലീസ് പിടിയിലാ‌യത്.

0

മുംബൈ: മുംബൈയിലെ വസ്ത്രശാലയിൽ സെയിൽസ്മാനായിരിക്കെ ഷോപ്പ് ഉടമയെ കബളിപ്പിച്ച് 40000 രൂപയുമായി മുങ്ങിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ .15 വർഷമായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രവീൺ അശുഭ ജദേജയെന്ന 38കാരനാണ് പൊലീസ് പിടിയിലാ‌യത്.
​ മറ്റൊരു വിലാസത്തിൽ താമസിക്കുകയായിരുന്നു.മുങ്ങിയ ശേഷം രണ്ട് സ്വർണപ്പല്ലുകൾ ഘടിപ്പിച്ചാണ് ഇയാൾ പൊലീസിനെ കബളിപ്പിച്ചത്.

പൊലീസിനെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ പ്രവീണിന് കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി ഇയാളെ പ്രഖ്യാപിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പൊലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. സ്വർണപ്പല്ല് വെച്ച് ഇയാൾ പേരുമാറ്റി ​ഗുജറാത്തിലുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. പ്രതിയുടെ മുൻ കൂട്ടാളികളെ ചോദ്യം ചെയ്തപ്പോൾ മാണ്ട്വിയിലെ സബ്‌റായി ഗ്രാമത്തിൽ പ്രവീൺ ഒളിച്ചിരിക്കുന്നതായി മനസ്സിലായി. ഇതിനെ തുടർന്ന് പൊലീസ് എൽഐസി ഏജന്റായി അഭിനയിച്ച് ഇയാളെ മുംബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

You might also like

-